Episodes

  • യൂറോപ്പിനെ ഇരുട്ടിലാക്കിയ മഹാമാരി: ദി ബ്ലാക്ക് ഡെത്ത്
    Mar 11 2022
    യൂറോപ്പിലെ എല്ലാ പൗരൻമാരും പ്രതീക്ഷ വെക്കുന്നത് തങ്ങളുടെ മൃതദേഹങ്ങൾ ശവസംസ്ക്കാരത്തിനായി കൊണ്ട്പോകും എന്നാണ്. കാരണം കുഴിയിലേക്ക് വലിചെറിയുക എന്ന വസ്തുത ഏവർക്കും നിശ്ചയമുള്ളതായിരുന്നു.ശവങ്ങളാൽ കുഴികൾ നിറയുമ്പോൾ മണ്ണ് അതിന് മേലെ ഇട്ട് അതിന് പുറമേ വീണ്ടും ശവങ്ങൾ കൊണ്ട് ഇടുന്നു. 1346 -53 വർഷങ്ങൾക്ക് ഇടയിൽ യൂറോപ്പിലുടനീളം നടന്നു പോന്നിരുന്ന അവസ്ഥയായിരുന്നു ഇത് . ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന യൂറോപ്പിന്നെ ഇരുട്ടിൽ ആക്കിയ ഒരു ദുരന്തം. ബ്യൂബോണിക് പ്ലേഗ് എന്നറിയപ്പെടുന്ന ഒരു പകർച്ചവ്യാധിയായിരുന്നു ബ്ലാക്ക് ഡെത്ത്. യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ് ഇത്. എലികൾക്കിടയിലാണ്  ഇവ ധാരാളമായി കാണുന്നത്.റാറ്റ് ഫ്ലൈസ് അഥവാ എലികളിൽ കണ്ടുവരുന്ന ഒരു തരം ചെള്ള് ആണ് ഇത് ഒരു പകർച്ചവ്യാധി ആക്കി മാറ്റുന്നത് . ഹൗസ് റാറ്റ് അല്ലെങ്കിൽ ഷിപ് റാറ്റ് എന്നറിയപ്പെടുന്ന മനുഷ്യവാസ  സ്ഥലത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന എലികൾക്കിടയിൽ ആണ് പ്ലേഗ് ഉണ്ടാകുന്നത്.  ഏകദേശം 10 മുതൽ പതിനാല് ദിവസത്തിനുള്ളിൽ തന്നെ പകർച്ചവ്യാധി   പിടിപെട്ട എലികൾ മരിക്കും. അങ്ങനെ എലികളുടെ കോളനി മുഴുവൻ ചത്തൊടുങ്ങുമ്പോഴേക്കും  പകർച്ചവ്യാധികൾ മനുഷ്യരിലേക്ക്‌ കൂടിയേറും. കടിയേറ്റ സ്ഥലത്ത് നിന്ന്, പകർച്ചവ്യാധി ഒരു ലിംഫ് നോഡിലേക്ക് ഒഴുകുന്നു, അത് തൽഫലമായി വീർക്കുകയും വേദനാജനകമായി തീരുകയും ചെയ്യുന്നു.മിക്കപ്പോഴും ഞരമ്പിലോ തുടയിലോ കക്ഷത്തിലോ കഴുത്തിലോ ഒക്കെ ഒരു കുമിള പോലെ  വരുന്നതിനാലാണ് ബ്യൂബോണിക് പ്ലേഗ് എന്ന പേര് ലഭിച്ചത്.രോഗബാധിതരായ 80 ശതമാനം കേസുകളിലും, ഇരകൾ മരിക്കുകയായിരുന്നു. .ഈ വ്യാപന രീതിയെ 'സ്പ്രെഡ് ബൈ ലീപ്സ്' അല്ലെങ്കിൽ 'മെറ്റാസ്റ്റാറ്റിക് സ്പ്രെഡ്' എന്ന് വിളിക്കുന്നു. അങ്ങനെ, താമസിയാതെ മറ്റ് നഗര-ഗ്രാമീണ കേന്ദ്രങ്ങളിൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടു, അവിടെ നിന്ന് സമാനമായ കുതിച്ചുചാട്ട പ്രക്രിയയിലൂടെ രോഗം ചുറ്റുമുള്ള ജില്ലകളിലെ ഗ്രാമങ്ങളിലേക്കും ടൗൺഷിപ്പുകളിലേക്കും വ്യാപിച്ചു.ഒരു പകർച്ചവ്യാധിയായി മാറുന്നതിന്, ഈ രോഗം പ്രദേശത്തെ മറ്റ് എലികളുടെ കോളനികളിലേക്ക് വ്യാപിക്കുകയും അതേ രീതിയിൽ  മനുഷ്യനിവാസികളിലേക്ക് പകരുകയും വേണം. ആളുകൾക്കിടയിൽ ...
    Show More Show Less
    12 mins
  • ചങ്ങനാശ്ശേരിയുടെ വികാസ പരിണാമ ചരിത്രം (ഭാഗം 1)
    Mar 11 2022
    പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭദിശയിൽ വെമ്പൊലിനാട്ടിൽ നിന്ന് വേർപെട്ട് തെക്കുംകൂർ രാജ്യം സ്വതന്ത്രപദവിയെ പ്രാപിക്കുമ്പോൾ വെന്നിമലയും മണികണ്ഠപുരവും യഥാക്രമം ആസ്ഥാനങ്ങളായിരുന്നെങ്കിൽ പതിനഞ്ചാം നൂറ്റാണ്ടിൽ ആസ്ഥാനങ്ങൾ കായലിനോടും നദിയോടും സാമീപ്യമുള്ള ചങ്ങനാശ്ശേരിയിലേക്കും കോട്ടയത്തേക്കും മാറ്റി സ്ഥാപിക്കുന്നതായാണ് കാണാൻ കഴിയുന്നത്. തെക്കുംകൂർ രാജവാഴ്ച ആരംഭിക്കുന്നതിനും മുമ്പുതന്നെ വികാസം പ്രാപിച്ച ജനവാസമേഖലയും വാണിജ്യപ്രാധാന്യമുള്ള അങ്ങാടികളും ഈ രണ്ടു പ്രദേശങ്ങളെയും പ്രാധാന്യമുള്ളതാക്കിയിരുന്നു. ഈ പ്രദേശങ്ങളെ ആസ്ഥാനമായി തെരഞ്ഞെടുക്കുന്നതിന് മുമ്പുതന്നെ തെക്കുംകൂർ രാജാക്കന്മാരുടെ സവിശേഷ ശ്രദ്ധയും ഇടപെടലുകളും ഉണ്ടായിട്ടുണ്ട് എന്നതിനും ദൃഷ്ടാന്തങ്ങൾ ഏറെയുണ്ട്.മണികണ്ഠപുരത്തു നിന്ന് തലസ്ഥാനം മാറ്റിയത് ചങ്ങനാശ്ശേരിയിലേക്കും പിന്നീട് കോട്ടയത്തേക്കുമായിരുന്നു. എന്നാൽ ചങ്ങനാശ്ശേരിയിലേക്ക് സ്ഥാനമാറ്റമുണ്ടായപ്പോൾ മണികണ്ഠപുരത്തിന് പ്രസക്തി നഷ്ടപ്പെട്ടതു പോലെ കോട്ടയത്തേക്കുള്ള സ്ഥാനമാറ്റത്തിലൂടെ ചങ്ങനാശ്ശേരി അപ്രസക്തമായി മാറിയില്ല, മറിച്ച് തെക്കുംകൂറിലെ എക്കാലത്തെയും മികച്ച പട്ടണമായും തന്ത്രപ്രധാനമായ സ്ഥാനമായും അതു തുടർന്നു. 1749-ലെ തെക്കുംകൂറിന്റെ അസ്തമയകാലത്തും രാജവംശത്തിന്റെ സജീവസാന്നിധ്യം ചങ്ങനാശ്ശേരിയിലുണ്ടായിരുന്നു.പതിമൂന്നാം നൂറ്റാണ്ടിൽ കൊടൂരാറിന്റെ തീരത്ത് ഇരവിനല്ലൂർ ആരംഭിച്ച കാലത്തു തന്നെ കൊടൂരാറിന്റെ തെക്കൻ ശാഖ കടന്നുവരുന്ന തെങ്ങണാലിൽ മറ്റൊരു അങ്ങാടി ഉദയം ചെയ്തിരുന്നു. ഈ രണ്ടു വ്യാപാരകേന്ദ്രങ്ങൾക്കിടയിൽ കൊടൂരാറ്റിലൂടെ ചരക്കുനീക്കവുമുണ്ടായിരുന്നു.തെക്കുംകൂർ രാജവംശത്തിന്റെ ചങ്ങനാശ്ശേരിയിലെ ഇടപെടലിന് പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ തെളിവ് കാണുന്നുണ്ട്. പെരുന്നയിലെ ചാത്തവട്ടം മഹാവിഷ്ണു ക്ഷേത്രം എ.ഡി. 1125ൽ വെന്നിമലയിൽ ഇരുന്നരുളിയ തെക്കുംകൂറിലെ രണ്ടാമത്തെ രാജാവായ കോതവർമ്മ-വീരകേരളവർമ്മയാണ് സ്ഥാപിച്ചതെന്ന് ശിലാലിഖിതമുണ്ട്.തെക്കുംകൂർ രാജവംശത്തിന്റെ ചങ്ങനാശ്ശേരിയിലെ ഇടപെടലിന് പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ തെളിവ് കാണുന്നുണ്ട്. പെരുന്നയിലെ ചാത്തവട്ടം മഹാവിഷ്ണു ...
    Show More Show Less
    15 mins
  • രാജഭരണത്തിൽ നിന്ന് തൊഴിലാളി വർഗ സർവ്വാധിപത്യത്തിലേക്ക്
    Mar 11 2022
    ചൂഷണം അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ  വിമോചന സ്വപ്നങ്ങൾക്ക് ചിറകു നൽകിയ സംഭവമായിരുന്നു 1917 ൽ നടന്ന റഷ്യൻ വിപ്ലവം. നൂറ്റാണ്ടുകളോളം റഷ്യ ഭരിച്ചിരുന്ന റോമനോവ് രാജവംശത്തെ സ്ഥാനഭ്രഷ്ടനാക്കിയ  ഫെബ്രുവരി വിപ്ലവത്തെയും പിന്നീട് ബോൾഷെവിക്കുകളുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ സർവ്വാധിപത്യം സ്ഥാപിച്ച  ഒക്ടോബർ  വിപ്ലവത്തെയും ചേർത്താണ് റഷ്യൻ വിപ്ലവമെന്ന പേരിൽ അറിയപ്പെടുന്നത്. ഇത് പെട്ടെന്ന് ഒരു ദിവസം പൊട്ടിപുറപ്പെട്ട സമരമല്ല. ഒരുപാട് വർഷങ്ങൾ നീണ്ടു നിന്ന സമരങ്ങളുടെ ആകെത്തുകയായിരുന്നു അത്. ആ കാലത്തെ റഷ്യയിലേക്ക് നമുക്കൊന്നു പോവാം.1613 മുതൽ 1917 വരെ ഇന്നത്തെ റഷ്യ ഉൾപ്പെടുന്ന വലിയ പ്രദേശത്തെ ഭരിച്ചിരുന്നത് റോമനോവ് രാജവംശമായിരുന്നു. രാജഭരണത്തിൽ പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച്  തൊഴിലാളികൾക്കും കർഷകർക്കും ഗുണകരമായതൊന്നും തന്നെ ഉണ്ടായിരുന്നില്ല. ദുരിതപൂർണ്ണമായ ജീവിതം തന്നെയായിരുന്നു അവർ നയിച്ചത്.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യൻ ജനതയുടെ എൺപത്തിയഞ്ച് ശതമാനത്തോളം കർഷകരായിരുന്നു കാർഷിക വിഭവങ്ങളുടെ കയറ്റുമതിയായിരുന്നു പ്രധാന വരുമാനമാർഗ്ഗം. 1890 കളിൽ റഷ്യയിലെ റെയിൽ ഗതാഗതം വിപുലീകരിക്കുകയും കൽക്കരിയും  മറ്റ് ഉൽപ്പന്നങ്ങളുടെയും കയറ്റുമതി വർദ്ധിക്കുകയും വിദേശികൾ റഷ്യയിൽ നിക്ഷേപം നടത്തുകയും ഒട്ടേറെ വ്യാവസായശാലകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഫാക്ടറികളെല്ലാം തന്നെ സ്വകാര്യ വ്യക്തികളുടെ കൈവശമായിരുന്നു. വ്യവസായ മേഖലയിൽ അഭിവൃദ്ധി ഉണ്ടായെങ്കിലും തൊഴിലാളികൾക്ക് ക്യത്യമായ കൂലി ലഭിച്ചിരുന്നില്ല. പലപ്പോഴും 10 മുതൽ 15 മണിക്കൂർ ജോലി ചെയ്യേണ്ടതായും വന്നു. ഫാക്ടറി തൊഴിലാളികളിൽ 31 ശതമാനം സ്ത്രീകളായിരുന്നു എങ്കിലും പുരുക്ഷൻമാരുടെ ശബളത്തിന്റെ മൂന്നിലൊന്നു മാത്രമേ അവർക്ക് ലഭിച്ചിരുന്നുള്ളു.സാർ നിക്കോളാസ് രണ്ടാമൻഇക്കാലത്ത്  നഗര പ്രദേശങ്ങളിലേക്ക് ആളുകൾ കുടിയേറുകയും കൂടി ചെയ്തത്തോടെ അവിടുത്തെ ജനസംഖ്യ വർദ്ധിക്കുകയും  തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവുകയും ചെയ്തു. ഇക്കാലത്താണ് തൊഴിലാളി സംഘടനകൾ രൂപികരിക്കപ്പെടുന്നത്. അവർ തൊഴിലിടങ്ങളിലെ പ്രശ്നങ്ങളിൽ ഇടപ്പെടുകയും 1896 - 1897 വർഷങ്ങളിൽ  തുകൽ ഫാക്ടറികളിലും വ്യവസായ മേഖലകളിലും ...
    Show More Show Less
    10 mins
  • വെമ്പൊലിനാട്ടിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യങ്ങൾ (ഭാഗം 2)
    Mar 8 2022
    സംയോജനത്തിനു മുമ്പുള്ള വെമ്പലനാട്ടിലെ പ്രധാന നദിയാണ് മൂവാറ്റുപുഴയാർ. അതിപുരാതന കാലം മുതൽ ഏറെ വാണിജ്യ പ്രാധാന്യം ഈ നദിക്കുണ്ട്. കോതമംഗലത്തു നിന്ന് ആറാം നൂറ്റാണ്ടിലെ റോമൻ നാണയങ്ങൾ ലഭിച്ചത് കടൽ കടന്നുള്ള സുഗന്ധവ്യജ്ഞനവ്യാപാരത്തിൽ വെമ്പലനാട്ടിലെ അങ്ങാടികളും ഭാഗഭാക്കായിരുന്നു എന്നാണ്. എല്ലാ നദികളുടെയും പതനസ്ഥാനങ്ങളോട് ചേർന്ന് തുറമുഖപട്ടണങ്ങൾ കാണുക സാധാരണയാണ്. മൂവാറ്റുപുഴയാർ രണ്ടായി പിരിഞ്ഞ് ഒന്ന് ഇത്തിപ്പുഴയാറായി ചെമ്പിലും മറ്റൊന്ന് മുറിഞ്ഞപുഴയായി പൂത്തോട്ടയിലും വച്ച് വേമ്പനാട്ടുകായലിൽ ചേരുന്നു. വേമ്പനാട്ടുകായൽ ഉൾക്കടലായിരുന്ന കാലത്ത് ഈ നദീമുഖങ്ങൾ തുറമുഖത്തിന്റെ ഭാഗമായിരിക്കാം. പ്ലിനിയും പെരിപ്ലസിന്റെ രചയിതാവും സൂചിപ്പിക്കുന്ന സെമ്‌നെ എന്ന തുറമുഖം ചെമ്പിനടുത്തുള്ള ചെമ്മനാകരി ആകാനുള്ള സാധ്യത ഏറെയാണ്.പഴയ വെമ്പൊലിനാടിന്റെ വടക്കുള്ള കാൽക്കരെനാടും കരുനാടുമാണ് വെമ്പൊലിനാടിനോട് ചേർന്നതെങ്കിൽ തെക്കുള്ള മുഞ്ഞുനാടും നൻറുഴൈനാടും തിരുവാറ്റുവായ്‌നാടും ചേർന്നാണ് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വെമ്പൊലിനാട് പൂർണ്ണാകാരം പ്രാപിച്ചത്.വെമ്പൊലിനാടിനോട് തൊട്ടുചേർന്നു കിടക്കുന്ന തെക്കുഭാഗത്തെ രാജ്യമായിരുന്നു മുഞ്ഞുനാട്. ഏറ്റുമാനൂർ മുതൽ ചങ്ങനാശ്ശേരി വരെയും കാഞ്ഞിരപ്പള്ളി മുതൽ കുമരകം വരെയും വിസ്തരിച്ചു കിടന്ന ഈ പ്രദേശം പിന്നീട് തെക്കുംകൂറിന്റെ വടക്കേ ഭാഗമായി മാറി. മുഞ്ഞുനാടു വാണ രാജാക്കന്മാരുടെ ആസ്ഥാനം കോട്ടയമായിരുന്നു. കോട്ടയത്തെ തളിയോടു ചേർന്നു തന്നെയായിരുന്നു മുഞ്ഞുനാടിന്റെയും ഭരണസിരാകേന്ദ്രം എന്നാണ് കരുതേണ്ടത്. പെരുന്ന ക്ഷേത്രയിലും തിരുവല്ലാ ചെപ്പേടിലും മുത്തനാട്ട് രാജാവിനെ കുറിച്ച് സൂചനയുണ്ട്. ആതിച്ചൻകോത എന്ന സ്ഥാനപ്പേര് ഈ ഭരണാധികാരികൾ സ്വീകരിച്ചിരുന്നു.വെമ്പൊലിനാടിനോട് തൊട്ടുചേർന്നു കിടക്കുന്ന തെക്കുഭാഗത്തെ രാജ്യമായിരുന്നു മുഞ്ഞുനാട്. ഏറ്റുമാനൂർ മുതൽ ചങ്ങനാശ്ശേരി വരെയും കാഞ്ഞിരപ്പള്ളി മുതൽ കുമരകം വരെയും വിസ്തരിച്ചു കിടന്ന ഈ പ്രദേശം പിന്നീട് തെക്കുംകൂറിന്റെ വടക്കേ ഭാഗമായി മാറി. മുഞ്ഞുനാടു വാണ രാജാക്കന്മാരുടെ ആസ്ഥാനം കോട്ടയമായിരുന്നു.കോട്ടയം തളിയിൽ കൂടിയിരുന്ന സഭയ്ക്ക് ...
    Show More Show Less
    11 mins
  • കോൺക്രീറ്റിനുമുണ്ട് ഉറപ്പുള്ളൊരു ചരിത്രം
    Mar 8 2022
    മനുഷ്യ കുലത്തിന്റെ ചരിത്രത്തിൽ നാഴികക്കല്ലുകളായി മാറിയ കണ്ടുപിടിത്തങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് ഒരു വലിയ പട്ടിക തന്നെ നമുക്കു തെളിഞ്ഞു വന്നെന്നിരിക്കും. തീയും ചക്രവും മുതൽ സ്മാർട്ട് ഫോണും ആർട്ടിഫിഷൽ ഇന്റലിജൻസും വരെ മനുഷ്യന്റെ ജീവിതങ്ങളെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങൾ അനവധിയാണ്. എന്നാൽ ഇക്കൂട്ടത്തിൽ ഒരുപക്ഷെ നമ്മുടെ ശ്രദ്ധയിൽപ്പെടാത്തതും, വലിയ കണ്ടുപിടിത്തങ്ങളുടെ കൂട്ടത്തിൽ നമ്മൾ അധികം കേട്ടിരിക്കാനിടയില്ലാത്തതുമായ ഒരു വസ്തുവുണ്ട്. അംബരചുംബികളായ കെട്ടിട സമുച്ചയങ്ങൾ മുതൽ ലോകത്ത് ഇന്ന് നാം കാണുന്ന നിർമ്മിതകളോരോന്നും കെട്ടിപ്പടുക്കുന്നതിന് മനുഷ്യനെ സഹായിച്ച, നാഗരികതയുടെയും സംസ്‌കാരങ്ങളുടെയുമെല്ലാം വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച ഒരു വലിയ കണ്ടുപിടിത്തം; കോൺക്രീറ്റ്.കോൺക്രീറ്റിന് ചരിത്രാതീത കാലത്തോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്നു കാണുന്ന രൂപത്തിലല്ലെങ്കിലും കോൺക്രീറ്റിന്റെ ഉപയോഗം ആരംഭിക്കുന്നത് മനുഷ്യൻ ഗുഹകൾ വിട്ട് കല്ലുകെട്ടിയുണ്ടാക്കിയ പാർപ്പിടങ്ങൾ നിർമ്മിക്കാൻ തുടങ്ങിയ കാലത്താണ്. ചെളിയും കളിമണ്ണും മറ്റും കുഴച്ച് കല്ലുകളുടെ വിടവുകളടച്ചായിരുന്നു ആദ്യകാലത്ത് മനുഷ്യൻ പാർപ്പിടങ്ങൾ നിർമ്മിച്ചിരുന്നത്. തണുപ്പിൽ നിന്നും കാറ്റിൽനിന്നുമെല്ലാം രക്ഷ നൽകുന്നതിനൊപ്പം നിർമ്മിതികൾക്ക് കൂടുതൽ ഈടും ഉറപ്പും നൽകാനും ഇത് സഹായിച്ചു.ബി.സി 6500 കാലഘട്ടത്തിൽ സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ ജീവിച്ചിരുന്ന കച്ചവട വർഗ്ഗമായിരുന്ന നബറ്റീരിയക്കാരാണ് ഇന്ന് കാണുന്ന തരത്തിലുള്ള കോൺക്രീറ്റിനോട് സമാനമായ വസ്തുക്കൾ നിർമ്മാണ പ്രവർത്തനത്തിനായി ഉപയോഗിച്ചു തുടങ്ങിയത്. വീടുകളുടെ ചുവരുകളും തറയും ജലസംഭരണികളും മറ്റും ഇത്തരത്തിലാണ് നബറ്റീരിയക്കാർ നിർമ്മിച്ചിരുന്നത്. ഈജിപ്തുകാരും ചൈനക്കാരും ബാബിലോണിയക്കാരുമെല്ലാം സമാനമായ രീതിയിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയിരുന്നതിന് തെളിവുകളുണ്ട്. ചെളിയ്‌ക്കൊപ്പം വയ്‌ക്കോലും ചെർത്ത് കുഴച്ചാണ് അക്കാലങ്ങളിൽ കെട്ടിടങ്ങളും മറ്റും പണിതിരുന്നത്. പിരമിഡിന്റെയും ചൈനീസ് വൻമതിലിന്റെയും നിർമ്മാണത്തിലും കോൺക്രീറ്റിന്റെ ഈ മുൻഗാമിയെ ...
    Show More Show Less
    11 mins
  • നിലക്കാത്ത പ്രതികാരത്തിന്റെ ചോരപ്പുഴ: 2001 സെപ്റ്റംബർ വേൾഡ് ട്രേഡ് സെന്റർ അറ്റാക്ക്
    Mar 8 2022
    ആ ചൊവ്വാഴ്ചയിൽ ന്യൂയോർക്ക്‌ നഗരം രാവിലെ മുതൽ സജീവമായിരുന്നു. വേൾഡ് ട്രേഡ് സെന്ററിന്റെ ട്വിൻ ടവർസ് അമേരിക്കൻ സമ്പത്തിന്റെ പ്രതീകമായി മാൻഹട്ടനിൽ ഉയർന്നു നിൽക്കുകയാണ് . 16 ഏക്കറിൽ മാൻഹട്ടനിൽ വ്യാപിച്ചുകിടക്കുന്ന ഈ വാണിജ്യ സമുച്ചയം ഏഴ് കെട്ടിടങ്ങളും ഒരു വലിയ പ്ലാസയും ആറ് കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഭൂഗർഭ ഷോപ്പിംഗ് മാളും ഉൾക്കൊള്ളുന്നു.സമുച്ചയത്തിന്റെ പ്രധാന ആകർഷണം ട്വിൻ ടവർസ് തന്നെയായിരുന്നു.ആയിരക്കണക്കിന് ജീവനക്കാരാണ് വിവിധ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കുമായി ഒഴുകിയെത്തുന്നത്. അന്തരീക്ഷം തികച്ചും സാധാരണമായിരുന്നു. തലസ്ഥാനമായ വാഷിംഗ്ടൺ പതിവ്പോലെ തിരക്കിലുമാണ്.എന്നാൽ ഈ സമയം അമേരിക്കയുടെ മറ്റൊരു ഭാഗത്ത് അസാധാരണമായ തന്ത്ര കരുനീക്കങ്ങൾ നടക്കുകയാണ് .ബോസ്റ്റൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക്‌ പോയ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 11 നമ്പർ വിമാനം തീവ്രവാദികൾ പിടിച്ചെടുത്തിരിക്കുന്നു.നിമിഷങ്ങൾക്കകം യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 175, വാഷിംങ്ടണിൽ നിന്നുള്ള അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 177, സാൻ ഫ്രാൻസിസ്കോയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93 തുടങ്ങിയവ അവർ പിടിച്ചടക്കി.എന്താണ് നടക്കുന്നത് മനസിലാക്കിന്നതിന് മുമ്പ് തന്നെ രാജ്യത്തെ നടുക്കിയ ആ സംഭവം അരങ്ങേറി. സമയം 8.46 ഓടെ അമേരിക്കൻ എയർലിനെസ് വിമാനം 11 മാളിന്റെ നോർത്ത് ടവറിലേക്ക് ഇടിച്ചു കയറി.പിന്നീട് അവിടെ കണ്ടത് ജീവനുവേണ്ടി നിലവിളിക്കുന്ന മനുഷ്യരെയാണ്.ഭീതിയിൽ മനുഷ്യർ കെട്ടിടങ്ങളിൽ നിന്ന് വരെ താഴേക്ക് ചാടുന്നു. ന്യൂയോർക്ക് നഗരം ഭീതിയുടെ വക്കിലെത്തിയപ്പോൾ മൂന്നാമത്തെ വിമാനം വാഷിംങ്ടണിലേക്ക് പോവുകയായിരുന്നു.പെന്റഗൺ ആയിരുന്നു അതിന്റെ ലക്ഷ്യം. ഈ സമയം നാലാമത്തെ വിമാനത്തിൽ യാത്രക്കാരും തീവ്രവാദികളും തമ്മിൽ വാക്കേറ്റമുണ്ടായി. 10.03 നോടെ പെനിസുൽവേനിയയിലെ ഒരു പാടത്തിൽ ചെന്ന് അത് നിലംപതിച്ചു. ലോകത്തെ ഞെട്ടിച്ച 2001 സെപ്തംബറിലെ ആക്രമണത്തിൽ 2,977 പേരുടെ ജീവനാണ് നഷ്ടമായത്.സമയം 8.46 ഓടെ അമേരിക്കൻ എയർലിനെസ് വിമാനം 11 മാളിന്റെ നോർത്ത് ടവറിലേക്ക് ഇടിച്ചു കയറി.പിന്നീട് അവിടെ കണ്ടത് ജീവനുവേണ്ടി നിലവിളിക്കുന്ന ...
    Show More Show Less
    12 mins
  • കേരളവും മലയാളിയുടെ ചരിത്ര ജീവിതവും - എപ്പിസോഡ് 9
    Mar 3 2022
    പ്രാചീന കേരളവും ചേര പെരുമാക്കന്മാരുടെ കാലവുംപ്രാചീന കേരളത്തിൽ മനുഷ്യനും പ്രകൃതിയും ജൈവ പാരിസ്ഥിതിക വ്യൂഹവും തമ്മിലുള്ള പാരസ്പര്യം ജീവന പ്രക്രിയകളെയും അധിവാസരൂപങ്ങളെയും വളരെയേറെ സ്വാധീനിച്ചിരുന്നു. വിവിധ തിണകളിലെ ജൈവ പാരിസ്ഥിതിക ഇടങ്ങൾക്കും ലഭ്യമായ വിഭവങ്ങൾക്കും അനുസരിച്ചാണ് പ്രാചീനകേരളത്തിലെ മനുഷ്യർ അതിജീവന രൂപങ്ങൾ നിലനിർത്തിയത്. ജൈവ പ്രകൃതിയും പാരിസ്ഥിതിക വ്യൂഹവും മനുഷ്യരുടെ അതിജീവന രൂപങ്ങളും ഭക്ഷ്യ ശേഖരണവും ഭക്ഷ്യ ഉൽപാദനവും വ്യത്യസ്ത തിണ നിലങ്ങളിൽ നിലനിർത്തി. വിവിധ തരത്തിലുള്ള വിഭവങ്ങളുടെ പാരസ്പര്യ പകർച്ചകളും കൈമാറ്റങ്ങളും വിവിധ തിണ നിലങ്ങളിലെ ഗോത്ര ജനസഞ്ചയങ്ങളെ പരസ്പരാശ്രിത ജനതകളായ കുടി സമൂഹങ്ങളായി അതിജീവിപ്പിച്ചു. പശ്ചിമഘട്ട മലനിരകളിൽ നിന്നും കാട്ടിൽ നിന്നും ശേഖരിച്ച കാട് വിഭവങ്ങളും പറമ്പ് ഭൂമികളിൽ വിളയിച്ച പലവിധ വ്യജ്ഞനങ്ങളും, മലകളിലെ ചുരങ്ങളും നെടുവഴികളും താണ്ടി പുഴകളിലൂടെയും വഴികളിലൂടെയും കടൽതീര കൈമാറ്റ കേന്ദ്രങ്ങളിലെ പട്ടണങ്ങളിലെത്തി.യവനരും റോമക്കാരും ആദ്യകാല കച്ചവട സംഘങ്ങളായി പടിഞ്ഞാറൻ തീരങ്ങളിലെത്തി. പിന്നീട് പശ്ചിമേഷ്യക്കാരും ചൈനക്കാരും അറബികളും ഇന്ത്യൻ മഹാസമുദ്ര വാണിജ്യത്തിലും അറബിക്കടൽ കച്ചവടത്തിലും സജീവ പങ്കാളികളായി മാറി. ഇടനാട്ടിലെ നദീതടങ്ങളിലും എക്കലടിഞ്ഞ നീർതടങ്ങളിലും കലപ്പയും കാളയും പോത്തിനെയും ഉപയോഗിച്ച് നീർനില നെൽക്കൃഷി ഇടങ്ങളായി മാറ്റിയെടുത്ത ഉഴവർ കുലങ്ങൾ, സ്ഥിരക്കൃഷി ഇടനാട്ടിലെ പ്രധാന കാർഷിക പ്രവർത്തിയായി വികസിപ്പിച്ചു. ആദ്യകാല കാർഷിക ഊരുകൾ ഇത്തരം ഉഴവർ കുടികളുടെ പണിനിലങ്ങളും കുടിയിടങ്ങളുമായി മാറി. പറമ്പു ഭൂമിയിൽ പാർപ്പു രൂപങ്ങൾ പുരയിടങ്ങളായി വളർന്നു വന്നു. പറമ്പ്-പുരയിട പ്രദേശങ്ങൾ ബഹുവിളക്കൃഷിയുടെയും വ്യജ്ഞനങ്ങളുടെയും പലചരക്കുകളുടെ ഉൽപാദന ഇടങ്ങളായി മാറി. കുടി ജനതകൾ കുലബന്ധങ്ങൾ അനുസരിച്ച് തലമുറക്രമങ്ങളും തൊഴിൽ നിപുണതയും പാരമ്പര്യമായി പകരുന്നതും സ്വഗോത്ര വിവാഹവും പ്രജനന ബന്ധങ്ങളും നിലനിർത്തുന്നതുമായ പ്രാദേശിക സാമൂഹിക സംഘാതമായി നിലനിന്നു. ഇത്തരം കുടിസമൂഹങ്ങൾ വിവിധ തൊഴിൽ കൂട്ടങ്ങളും പ്രാദേശിക സമൂഹങ്ങളുമായ സ്വതന്ത്ര ജനവംശ (ethnic groups) വിഭാഗങ്ങളുമായി ...
    Show More Show Less
    13 mins
  • വെമ്പൊലിനാട്ടിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യങ്ങൾ (ഭാഗം 1)
    Mar 3 2022
    വെമ്പൊലിനാടിന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾ പല കാലങ്ങളിലായി മാറിമറിയുന്നതാണ് നാം കാണുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടുവരെ വെമ്പൊലിനാടിന്റെയും തുടർന്ന് പതിനേഴാം നൂറ്റാണ്ടു വരെ വടക്കുംകൂറിന്റെയും തലസ്ഥാനമായിരുന്നു കടുത്തുരുത്തി. ആദ്യകാലത്ത് കിഴക്ക് സഹ്യപർവ്വതത്തിലെ അഞ്ചുനാട് താഴ്വരകളിൽനിന്നു തുടങ്ങി പടിഞ്ഞാറ് വൈക്കം വരെയും വടക്ക് മൂവാറ്റുപുഴയാറു മുതൽ തെക്ക് മീനച്ചിലാർ വരെയും അതിർത്തിയായി കിഴക്കുപടിഞ്ഞാറായി നീണ്ടുകിടന്ന ദേശമായിരുന്നു വെമ്പൊലിനാട് അഥവാ ബിംബലിദേശം.ഒമ്പതാം നൂറ്റാണ്ടിൽ വെമ്പൊലിനാട്ടിലെ ഭരണാധികാരികളിൽ കിഴക്കൻ പ്രദേശങ്ങളുടെ അധികാരം കൈയ്യാളിയിരുന്ന ശാഖ സ്വതന്ത്രമായി മാറിയതോടെ രാജ്യം വിഭജിക്കപ്പെട്ട് കീഴ്മലനാട് എന്ന നാട്ടുരാജ്യം സ്ഥാപിക്കപ്പെട്ടു. മൂവാറ്റുപുഴയ്ക്ക് കിഴക്കോട്ടുള്ള പ്രദേശങ്ങളാണ് കീഴ്മലനാട്ടിൽ ഉൾപ്പെട്ടത്. തൊടുപുഴയ്ക്കടുത്ത് കാരിക്കോടായിരുന്നു ഈ നാട്ടുരാജ്യത്തിന്റെ ആസ്ഥാനം. എ.ഡി. 1600ൽ ഈ നാട്ടുരാജ്യം വീണ്ടും വെമ്പൊലിനാടിന്റെ പുതിയ രൂപമായ വടക്കുംകൂറിൽ ലയിച്ചു ചേരുകയാണുണ്ടായത്. തുടർന്ന് കാരിക്കോട് വടക്കുംകൂറിന്റെ തലസ്ഥാനവുമായി മാറി.വെമ്പലനാട് സമീപത്തുള്ള മറ്റു ചെറുനാട്ടുരാജ്യങ്ങളുമായി ചേർന്ന് വിപുലീകരിക്കപ്പെടുന്നത് പെരുമാൾ വാഴ്ചക്കാലത്താണ്. പെരുമാൾവാഴ്ച അവസാനിക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വെമ്പലനാട് രണ്ടായിപ്പിരിഞ്ഞ് വടക്കുംകൂർ, തെക്കുംകൂർ എന്നിങ്ങനെയാകുന്നതും നമ്മൾ കാണുന്നു. വെമ്പലനാടിന്റെ വടക്കായുള്ള കാൽക്കരൈനാട്, കരുനാട് എന്നിവയും തെക്കായുള്ള മുഞ്ഞുനാട്, നൻറുഴൈനാട്, തിരുവാറ്റുവായ്‌നാട് എന്നിവയുമാണ് വെമ്പലനാടുമായി കൂട്ടിച്ചേർക്കപ്പെടുന്നത്.ഒമ്പതാം നൂറ്റാണ്ടിൽ വെമ്പൊലിനാട്ടിലെ ഭരണാധികാരികളിൽ കിഴക്കൻ പ്രദേശങ്ങളുടെ അധികാരം കൈയ്യാളിയിരുന്ന ശാഖ സ്വതന്ത്രമായി മാറിയതോടെ രാജ്യം വിഭജിക്കപ്പെട്ട് കീഴ്മലനാട് എന്ന നാട്ടുരാജ്യം സ്ഥാപിക്കപ്പെട്ടു. മൂവാറ്റുപുഴയ്ക്ക് കിഴക്കോട്ടുള്ള പ്രദേശങ്ങളാണ് കീഴ്മലനാട്ടിൽ ഉൾപ്പെട്ടത്. തൊടുപുഴയ്ക്കടുത്ത് കാരിക്കോടായിരുന്നു ഈ നാട്ടുരാജ്യത്തിന്റെ ആസ്ഥാനം.വെമ്പൊലിനാട് വിപുലീകരിക്കപ്പെടുന്നതിന് ...
    Show More Show Less
    10 mins