• കോൺക്രീറ്റിനുമുണ്ട് ഉറപ്പുള്ളൊരു ചരിത്രം

  • Mar 8 2022
  • Length: 11 mins
  • Podcast

കോൺക്രീറ്റിനുമുണ്ട് ഉറപ്പുള്ളൊരു ചരിത്രം cover art

കോൺക്രീറ്റിനുമുണ്ട് ഉറപ്പുള്ളൊരു ചരിത്രം

  • Summary

  • മനുഷ്യ കുലത്തിന്റെ ചരിത്രത്തിൽ നാഴികക്കല്ലുകളായി മാറിയ കണ്ടുപിടിത്തങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് ഒരു വലിയ പട്ടിക തന്നെ നമുക്കു തെളിഞ്ഞു വന്നെന്നിരിക്കും. തീയും ചക്രവും മുതൽ സ്മാർട്ട് ഫോണും ആർട്ടിഫിഷൽ ഇന്റലിജൻസും വരെ മനുഷ്യന്റെ ജീവിതങ്ങളെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങൾ അനവധിയാണ്. എന്നാൽ ഇക്കൂട്ടത്തിൽ ഒരുപക്ഷെ നമ്മുടെ ശ്രദ്ധയിൽപ്പെടാത്തതും, വലിയ കണ്ടുപിടിത്തങ്ങളുടെ കൂട്ടത്തിൽ നമ്മൾ അധികം കേട്ടിരിക്കാനിടയില്ലാത്തതുമായ ഒരു വസ്തുവുണ്ട്. അംബരചുംബികളായ കെട്ടിട സമുച്ചയങ്ങൾ മുതൽ ലോകത്ത് ഇന്ന് നാം കാണുന്ന നിർമ്മിതകളോരോന്നും കെട്ടിപ്പടുക്കുന്നതിന് മനുഷ്യനെ സഹായിച്ച, നാഗരികതയുടെയും സംസ്‌കാരങ്ങളുടെയുമെല്ലാം വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച ഒരു വലിയ കണ്ടുപിടിത്തം; കോൺക്രീറ്റ്.കോൺക്രീറ്റിന് ചരിത്രാതീത കാലത്തോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്നു കാണുന്ന രൂപത്തിലല്ലെങ്കിലും കോൺക്രീറ്റിന്റെ ഉപയോഗം ആരംഭിക്കുന്നത് മനുഷ്യൻ ഗുഹകൾ വിട്ട് കല്ലുകെട്ടിയുണ്ടാക്കിയ പാർപ്പിടങ്ങൾ നിർമ്മിക്കാൻ തുടങ്ങിയ കാലത്താണ്. ചെളിയും കളിമണ്ണും മറ്റും കുഴച്ച് കല്ലുകളുടെ വിടവുകളടച്ചായിരുന്നു ആദ്യകാലത്ത് മനുഷ്യൻ പാർപ്പിടങ്ങൾ നിർമ്മിച്ചിരുന്നത്. തണുപ്പിൽ നിന്നും കാറ്റിൽനിന്നുമെല്ലാം രക്ഷ നൽകുന്നതിനൊപ്പം നിർമ്മിതികൾക്ക് കൂടുതൽ ഈടും ഉറപ്പും നൽകാനും ഇത് സഹായിച്ചു.ബി.സി 6500 കാലഘട്ടത്തിൽ സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ ജീവിച്ചിരുന്ന കച്ചവട വർഗ്ഗമായിരുന്ന നബറ്റീരിയക്കാരാണ് ഇന്ന് കാണുന്ന തരത്തിലുള്ള കോൺക്രീറ്റിനോട് സമാനമായ വസ്തുക്കൾ നിർമ്മാണ പ്രവർത്തനത്തിനായി ഉപയോഗിച്ചു തുടങ്ങിയത്. വീടുകളുടെ ചുവരുകളും തറയും ജലസംഭരണികളും മറ്റും ഇത്തരത്തിലാണ് നബറ്റീരിയക്കാർ നിർമ്മിച്ചിരുന്നത്. ഈജിപ്തുകാരും ചൈനക്കാരും ബാബിലോണിയക്കാരുമെല്ലാം സമാനമായ രീതിയിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയിരുന്നതിന് തെളിവുകളുണ്ട്. ചെളിയ്‌ക്കൊപ്പം വയ്‌ക്കോലും ചെർത്ത് കുഴച്ചാണ് അക്കാലങ്ങളിൽ കെട്ടിടങ്ങളും മറ്റും പണിതിരുന്നത്. പിരമിഡിന്റെയും ചൈനീസ് വൻമതിലിന്റെയും നിർമ്മാണത്തിലും കോൺക്രീറ്റിന്റെ ഈ മുൻഗാമിയെ ...
    Show More Show Less

What listeners say about കോൺക്രീറ്റിനുമുണ്ട് ഉറപ്പുള്ളൊരു ചരിത്രം

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.