• Summary

  • ചരിത്രം ഭൂതകാലത്തെ(Past)യാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ ചരിത്രം മാറ്റത്തെയും രേഖപ്പെടുത്തുന്നുണ്ട്. മാറ്റത്തെ അടയാളപ്പെടുത്തുമ്പോൾ, ചരിത്രം, നമ്മൾ ജീവിക്കുന്ന വർത്തമാനത്തെ പുതുക്കി പണിയുന്നതിനെക്കൂടി ഉൾക്കൊള്ളുന്നു എന്നുവേണം കരുതാൻ. അങ്ങനെയാണെങ്കിൽ ചരിത്രരചന എന്നു പറയുന്നത് രാഷ്ട്രീയമായ ഒരു ഇടപെടൽ കൂടിയാകുന്നു. അപ്പോൾ ആർക്കിയോളജിക്കൽ തെളിവുകളെയും എഴുതപ്പെട്ട രേഖകളെയും ആശ്രയിച്ചുള്ള പഠനങ്ങൾ പോരാതെ വരുന്നു. മനുഷ്യരുടെ സാമൂഹിക ഓർമ്മകളിലും(Collective social memory), ദൈനംദിന ജീവിത അനുഭവങ്ങളിലും, ചരിത്ര-ജീവിതത്തെ ഉള്ളൊതുക്കിയിരിക്കുന്ന മിത്തുകളിലും, മനുഷ്യരുടെ ആത്മാവിഷ്‌കാരങ്ങളിലുമെല്ലാം ചരിത്രമുണ്ട്. ഈ തിരിച്ചറിവ് ചരിത്ര രചനയ്ക്ക് പുതിയ കാഴ്ചപ്പാടുകളും നിലപാടുകളും നൽകുന്നു. ചരിത്ര രചനകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വിജ്ഞാന നിർമ്മിതിയാണ്. ചരിത്രം, ഭാവികാലത്തെ നിർമ്മിക്കുന്നതിനു വേണ്ട വിഭവങ്ങൾ തന്നെയെന്നും, ചരിത്രത്തിന് വസ്തുതകളുടെയും രേഖകളുടെയും അടിത്തറയോടൊപ്പം ഓർമ്മകളിലെ ചരിത്ര അവബോധങ്ങളും ജീവിത പ്രക്രിയകളുടെ അനുഭവ സാക്ഷ്യങ്ങളും പരിഗണനാ വിഷയമാണ്. ചരിത്രത്തിലെ മാറ്റങ്ങളെയും സമൂഹ രൂപീകരണ പ്രക്രിയകളെയും വിശകലനം ചെയ്യുന്നത്, ഭാവിയിൽ ഉണ്ടാകേണ്ട നീതിയുക്തമായ ഒരു കൂട്ടായ സാമൂഹിക നിർമ്മിതിക്കായിട്ടാണ് എന്ന് ഈ രചനാരീതി നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അതിന് സാമൂഹ്യമായും രാഷ്ട്രീയമായും സാംസ്‌കാരികമായും സാമ്പത്തികമായും ചില സൈദ്ധാന്തിക വിവക്ഷകൾ ചരിത്ര ഭൂതകാലത്തെയും നമ്മുടെ ദൈനംദിന വർത്തമാനത്തെയും മനസ്സിലാക്കാൻ ആവശ്യമായി വരികയും ചെയ്യുന്നു. ജനജീവിതവുമായി ബന്ധപ്പെട്ട ചില പരിഗണനകൾ അതിനുണ്ടാകണം എന്നു വ്യക്തം. ചുരുക്കത്തിൽ കാലാകാലങ്ങളിൽ തങ്ങളുടെ അജണ്ടകൾ ഒളിപ്പിച്ചുവെച്ച് ആർക്കും ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യാൻ കഴിയില്ല എന്നർത്ഥം.
    Storiyoh Private Limited
    Show More Show Less
Episodes
  • യൂറോപ്പിനെ ഇരുട്ടിലാക്കിയ മഹാമാരി: ദി ബ്ലാക്ക് ഡെത്ത്
    Mar 11 2022
    യൂറോപ്പിലെ എല്ലാ പൗരൻമാരും പ്രതീക്ഷ വെക്കുന്നത് തങ്ങളുടെ മൃതദേഹങ്ങൾ ശവസംസ്ക്കാരത്തിനായി കൊണ്ട്പോകും എന്നാണ്. കാരണം കുഴിയിലേക്ക് വലിചെറിയുക എന്ന വസ്തുത ഏവർക്കും നിശ്ചയമുള്ളതായിരുന്നു.ശവങ്ങളാൽ കുഴികൾ നിറയുമ്പോൾ മണ്ണ് അതിന് മേലെ ഇട്ട് അതിന് പുറമേ വീണ്ടും ശവങ്ങൾ കൊണ്ട് ഇടുന്നു. 1346 -53 വർഷങ്ങൾക്ക് ഇടയിൽ യൂറോപ്പിലുടനീളം നടന്നു പോന്നിരുന്ന അവസ്ഥയായിരുന്നു ഇത് . ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന യൂറോപ്പിന്നെ ഇരുട്ടിൽ ആക്കിയ ഒരു ദുരന്തം. ബ്യൂബോണിക് പ്ലേഗ് എന്നറിയപ്പെടുന്ന ഒരു പകർച്ചവ്യാധിയായിരുന്നു ബ്ലാക്ക് ഡെത്ത്. യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ് ഇത്. എലികൾക്കിടയിലാണ്  ഇവ ധാരാളമായി കാണുന്നത്.റാറ്റ് ഫ്ലൈസ് അഥവാ എലികളിൽ കണ്ടുവരുന്ന ഒരു തരം ചെള്ള് ആണ് ഇത് ഒരു പകർച്ചവ്യാധി ആക്കി മാറ്റുന്നത് . ഹൗസ് റാറ്റ് അല്ലെങ്കിൽ ഷിപ് റാറ്റ് എന്നറിയപ്പെടുന്ന മനുഷ്യവാസ  സ്ഥലത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന എലികൾക്കിടയിൽ ആണ് പ്ലേഗ് ഉണ്ടാകുന്നത്.  ഏകദേശം 10 മുതൽ പതിനാല് ദിവസത്തിനുള്ളിൽ തന്നെ പകർച്ചവ്യാധി   പിടിപെട്ട എലികൾ മരിക്കും. അങ്ങനെ എലികളുടെ കോളനി മുഴുവൻ ചത്തൊടുങ്ങുമ്പോഴേക്കും  പകർച്ചവ്യാധികൾ മനുഷ്യരിലേക്ക്‌ കൂടിയേറും. കടിയേറ്റ സ്ഥലത്ത് നിന്ന്, പകർച്ചവ്യാധി ഒരു ലിംഫ് നോഡിലേക്ക് ഒഴുകുന്നു, അത് തൽഫലമായി വീർക്കുകയും വേദനാജനകമായി തീരുകയും ചെയ്യുന്നു.മിക്കപ്പോഴും ഞരമ്പിലോ തുടയിലോ കക്ഷത്തിലോ കഴുത്തിലോ ഒക്കെ ഒരു കുമിള പോലെ  വരുന്നതിനാലാണ് ബ്യൂബോണിക് പ്ലേഗ് എന്ന പേര് ലഭിച്ചത്.രോഗബാധിതരായ 80 ശതമാനം കേസുകളിലും, ഇരകൾ മരിക്കുകയായിരുന്നു. .ഈ വ്യാപന രീതിയെ 'സ്പ്രെഡ് ബൈ ലീപ്സ്' അല്ലെങ്കിൽ 'മെറ്റാസ്റ്റാറ്റിക് സ്പ്രെഡ്' എന്ന് വിളിക്കുന്നു. അങ്ങനെ, താമസിയാതെ മറ്റ് നഗര-ഗ്രാമീണ കേന്ദ്രങ്ങളിൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടു, അവിടെ നിന്ന് സമാനമായ കുതിച്ചുചാട്ട പ്രക്രിയയിലൂടെ രോഗം ചുറ്റുമുള്ള ജില്ലകളിലെ ഗ്രാമങ്ങളിലേക്കും ടൗൺഷിപ്പുകളിലേക്കും വ്യാപിച്ചു.ഒരു പകർച്ചവ്യാധിയായി മാറുന്നതിന്, ഈ രോഗം പ്രദേശത്തെ മറ്റ് എലികളുടെ കോളനികളിലേക്ക് വ്യാപിക്കുകയും അതേ രീതിയിൽ  മനുഷ്യനിവാസികളിലേക്ക് പകരുകയും വേണം. ആളുകൾക്കിടയിൽ ...
    Show More Show Less
    12 mins
  • ചങ്ങനാശ്ശേരിയുടെ വികാസ പരിണാമ ചരിത്രം (ഭാഗം 1)
    Mar 11 2022
    പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭദിശയിൽ വെമ്പൊലിനാട്ടിൽ നിന്ന് വേർപെട്ട് തെക്കുംകൂർ രാജ്യം സ്വതന്ത്രപദവിയെ പ്രാപിക്കുമ്പോൾ വെന്നിമലയും മണികണ്ഠപുരവും യഥാക്രമം ആസ്ഥാനങ്ങളായിരുന്നെങ്കിൽ പതിനഞ്ചാം നൂറ്റാണ്ടിൽ ആസ്ഥാനങ്ങൾ കായലിനോടും നദിയോടും സാമീപ്യമുള്ള ചങ്ങനാശ്ശേരിയിലേക്കും കോട്ടയത്തേക്കും മാറ്റി സ്ഥാപിക്കുന്നതായാണ് കാണാൻ കഴിയുന്നത്. തെക്കുംകൂർ രാജവാഴ്ച ആരംഭിക്കുന്നതിനും മുമ്പുതന്നെ വികാസം പ്രാപിച്ച ജനവാസമേഖലയും വാണിജ്യപ്രാധാന്യമുള്ള അങ്ങാടികളും ഈ രണ്ടു പ്രദേശങ്ങളെയും പ്രാധാന്യമുള്ളതാക്കിയിരുന്നു. ഈ പ്രദേശങ്ങളെ ആസ്ഥാനമായി തെരഞ്ഞെടുക്കുന്നതിന് മുമ്പുതന്നെ തെക്കുംകൂർ രാജാക്കന്മാരുടെ സവിശേഷ ശ്രദ്ധയും ഇടപെടലുകളും ഉണ്ടായിട്ടുണ്ട് എന്നതിനും ദൃഷ്ടാന്തങ്ങൾ ഏറെയുണ്ട്.മണികണ്ഠപുരത്തു നിന്ന് തലസ്ഥാനം മാറ്റിയത് ചങ്ങനാശ്ശേരിയിലേക്കും പിന്നീട് കോട്ടയത്തേക്കുമായിരുന്നു. എന്നാൽ ചങ്ങനാശ്ശേരിയിലേക്ക് സ്ഥാനമാറ്റമുണ്ടായപ്പോൾ മണികണ്ഠപുരത്തിന് പ്രസക്തി നഷ്ടപ്പെട്ടതു പോലെ കോട്ടയത്തേക്കുള്ള സ്ഥാനമാറ്റത്തിലൂടെ ചങ്ങനാശ്ശേരി അപ്രസക്തമായി മാറിയില്ല, മറിച്ച് തെക്കുംകൂറിലെ എക്കാലത്തെയും മികച്ച പട്ടണമായും തന്ത്രപ്രധാനമായ സ്ഥാനമായും അതു തുടർന്നു. 1749-ലെ തെക്കുംകൂറിന്റെ അസ്തമയകാലത്തും രാജവംശത്തിന്റെ സജീവസാന്നിധ്യം ചങ്ങനാശ്ശേരിയിലുണ്ടായിരുന്നു.പതിമൂന്നാം നൂറ്റാണ്ടിൽ കൊടൂരാറിന്റെ തീരത്ത് ഇരവിനല്ലൂർ ആരംഭിച്ച കാലത്തു തന്നെ കൊടൂരാറിന്റെ തെക്കൻ ശാഖ കടന്നുവരുന്ന തെങ്ങണാലിൽ മറ്റൊരു അങ്ങാടി ഉദയം ചെയ്തിരുന്നു. ഈ രണ്ടു വ്യാപാരകേന്ദ്രങ്ങൾക്കിടയിൽ കൊടൂരാറ്റിലൂടെ ചരക്കുനീക്കവുമുണ്ടായിരുന്നു.തെക്കുംകൂർ രാജവംശത്തിന്റെ ചങ്ങനാശ്ശേരിയിലെ ഇടപെടലിന് പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ തെളിവ് കാണുന്നുണ്ട്. പെരുന്നയിലെ ചാത്തവട്ടം മഹാവിഷ്ണു ക്ഷേത്രം എ.ഡി. 1125ൽ വെന്നിമലയിൽ ഇരുന്നരുളിയ തെക്കുംകൂറിലെ രണ്ടാമത്തെ രാജാവായ കോതവർമ്മ-വീരകേരളവർമ്മയാണ് സ്ഥാപിച്ചതെന്ന് ശിലാലിഖിതമുണ്ട്.തെക്കുംകൂർ രാജവംശത്തിന്റെ ചങ്ങനാശ്ശേരിയിലെ ഇടപെടലിന് പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ തെളിവ് കാണുന്നുണ്ട്. പെരുന്നയിലെ ചാത്തവട്ടം മഹാവിഷ്ണു ...
    Show More Show Less
    15 mins
  • രാജഭരണത്തിൽ നിന്ന് തൊഴിലാളി വർഗ സർവ്വാധിപത്യത്തിലേക്ക്
    Mar 11 2022
    ചൂഷണം അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ  വിമോചന സ്വപ്നങ്ങൾക്ക് ചിറകു നൽകിയ സംഭവമായിരുന്നു 1917 ൽ നടന്ന റഷ്യൻ വിപ്ലവം. നൂറ്റാണ്ടുകളോളം റഷ്യ ഭരിച്ചിരുന്ന റോമനോവ് രാജവംശത്തെ സ്ഥാനഭ്രഷ്ടനാക്കിയ  ഫെബ്രുവരി വിപ്ലവത്തെയും പിന്നീട് ബോൾഷെവിക്കുകളുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ സർവ്വാധിപത്യം സ്ഥാപിച്ച  ഒക്ടോബർ  വിപ്ലവത്തെയും ചേർത്താണ് റഷ്യൻ വിപ്ലവമെന്ന പേരിൽ അറിയപ്പെടുന്നത്. ഇത് പെട്ടെന്ന് ഒരു ദിവസം പൊട്ടിപുറപ്പെട്ട സമരമല്ല. ഒരുപാട് വർഷങ്ങൾ നീണ്ടു നിന്ന സമരങ്ങളുടെ ആകെത്തുകയായിരുന്നു അത്. ആ കാലത്തെ റഷ്യയിലേക്ക് നമുക്കൊന്നു പോവാം.1613 മുതൽ 1917 വരെ ഇന്നത്തെ റഷ്യ ഉൾപ്പെടുന്ന വലിയ പ്രദേശത്തെ ഭരിച്ചിരുന്നത് റോമനോവ് രാജവംശമായിരുന്നു. രാജഭരണത്തിൽ പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച്  തൊഴിലാളികൾക്കും കർഷകർക്കും ഗുണകരമായതൊന്നും തന്നെ ഉണ്ടായിരുന്നില്ല. ദുരിതപൂർണ്ണമായ ജീവിതം തന്നെയായിരുന്നു അവർ നയിച്ചത്.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യൻ ജനതയുടെ എൺപത്തിയഞ്ച് ശതമാനത്തോളം കർഷകരായിരുന്നു കാർഷിക വിഭവങ്ങളുടെ കയറ്റുമതിയായിരുന്നു പ്രധാന വരുമാനമാർഗ്ഗം. 1890 കളിൽ റഷ്യയിലെ റെയിൽ ഗതാഗതം വിപുലീകരിക്കുകയും കൽക്കരിയും  മറ്റ് ഉൽപ്പന്നങ്ങളുടെയും കയറ്റുമതി വർദ്ധിക്കുകയും വിദേശികൾ റഷ്യയിൽ നിക്ഷേപം നടത്തുകയും ഒട്ടേറെ വ്യാവസായശാലകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഫാക്ടറികളെല്ലാം തന്നെ സ്വകാര്യ വ്യക്തികളുടെ കൈവശമായിരുന്നു. വ്യവസായ മേഖലയിൽ അഭിവൃദ്ധി ഉണ്ടായെങ്കിലും തൊഴിലാളികൾക്ക് ക്യത്യമായ കൂലി ലഭിച്ചിരുന്നില്ല. പലപ്പോഴും 10 മുതൽ 15 മണിക്കൂർ ജോലി ചെയ്യേണ്ടതായും വന്നു. ഫാക്ടറി തൊഴിലാളികളിൽ 31 ശതമാനം സ്ത്രീകളായിരുന്നു എങ്കിലും പുരുക്ഷൻമാരുടെ ശബളത്തിന്റെ മൂന്നിലൊന്നു മാത്രമേ അവർക്ക് ലഭിച്ചിരുന്നുള്ളു.സാർ നിക്കോളാസ് രണ്ടാമൻഇക്കാലത്ത്  നഗര പ്രദേശങ്ങളിലേക്ക് ആളുകൾ കുടിയേറുകയും കൂടി ചെയ്തത്തോടെ അവിടുത്തെ ജനസംഖ്യ വർദ്ധിക്കുകയും  തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവുകയും ചെയ്തു. ഇക്കാലത്താണ് തൊഴിലാളി സംഘടനകൾ രൂപികരിക്കപ്പെടുന്നത്. അവർ തൊഴിലിടങ്ങളിലെ പ്രശ്നങ്ങളിൽ ഇടപ്പെടുകയും 1896 - 1897 വർഷങ്ങളിൽ  തുകൽ ഫാക്ടറികളിലും വ്യവസായ മേഖലകളിലും ...
    Show More Show Less
    10 mins

What listeners say about Historica

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.