• കേരളവും മലയാളിയുടെ ചരിത്ര ജീവിതവും - എപ്പിസോഡ് 9

  • Mar 3 2022
  • Length: 13 mins
  • Podcast

കേരളവും മലയാളിയുടെ ചരിത്ര ജീവിതവും - എപ്പിസോഡ് 9 cover art

കേരളവും മലയാളിയുടെ ചരിത്ര ജീവിതവും - എപ്പിസോഡ് 9

  • Summary

  • പ്രാചീന കേരളവും ചേര പെരുമാക്കന്മാരുടെ കാലവുംപ്രാചീന കേരളത്തിൽ മനുഷ്യനും പ്രകൃതിയും ജൈവ പാരിസ്ഥിതിക വ്യൂഹവും തമ്മിലുള്ള പാരസ്പര്യം ജീവന പ്രക്രിയകളെയും അധിവാസരൂപങ്ങളെയും വളരെയേറെ സ്വാധീനിച്ചിരുന്നു. വിവിധ തിണകളിലെ ജൈവ പാരിസ്ഥിതിക ഇടങ്ങൾക്കും ലഭ്യമായ വിഭവങ്ങൾക്കും അനുസരിച്ചാണ് പ്രാചീനകേരളത്തിലെ മനുഷ്യർ അതിജീവന രൂപങ്ങൾ നിലനിർത്തിയത്. ജൈവ പ്രകൃതിയും പാരിസ്ഥിതിക വ്യൂഹവും മനുഷ്യരുടെ അതിജീവന രൂപങ്ങളും ഭക്ഷ്യ ശേഖരണവും ഭക്ഷ്യ ഉൽപാദനവും വ്യത്യസ്ത തിണ നിലങ്ങളിൽ നിലനിർത്തി. വിവിധ തരത്തിലുള്ള വിഭവങ്ങളുടെ പാരസ്പര്യ പകർച്ചകളും കൈമാറ്റങ്ങളും വിവിധ തിണ നിലങ്ങളിലെ ഗോത്ര ജനസഞ്ചയങ്ങളെ പരസ്പരാശ്രിത ജനതകളായ കുടി സമൂഹങ്ങളായി അതിജീവിപ്പിച്ചു. പശ്ചിമഘട്ട മലനിരകളിൽ നിന്നും കാട്ടിൽ നിന്നും ശേഖരിച്ച കാട് വിഭവങ്ങളും പറമ്പ് ഭൂമികളിൽ വിളയിച്ച പലവിധ വ്യജ്ഞനങ്ങളും, മലകളിലെ ചുരങ്ങളും നെടുവഴികളും താണ്ടി പുഴകളിലൂടെയും വഴികളിലൂടെയും കടൽതീര കൈമാറ്റ കേന്ദ്രങ്ങളിലെ പട്ടണങ്ങളിലെത്തി.യവനരും റോമക്കാരും ആദ്യകാല കച്ചവട സംഘങ്ങളായി പടിഞ്ഞാറൻ തീരങ്ങളിലെത്തി. പിന്നീട് പശ്ചിമേഷ്യക്കാരും ചൈനക്കാരും അറബികളും ഇന്ത്യൻ മഹാസമുദ്ര വാണിജ്യത്തിലും അറബിക്കടൽ കച്ചവടത്തിലും സജീവ പങ്കാളികളായി മാറി. ഇടനാട്ടിലെ നദീതടങ്ങളിലും എക്കലടിഞ്ഞ നീർതടങ്ങളിലും കലപ്പയും കാളയും പോത്തിനെയും ഉപയോഗിച്ച് നീർനില നെൽക്കൃഷി ഇടങ്ങളായി മാറ്റിയെടുത്ത ഉഴവർ കുലങ്ങൾ, സ്ഥിരക്കൃഷി ഇടനാട്ടിലെ പ്രധാന കാർഷിക പ്രവർത്തിയായി വികസിപ്പിച്ചു. ആദ്യകാല കാർഷിക ഊരുകൾ ഇത്തരം ഉഴവർ കുടികളുടെ പണിനിലങ്ങളും കുടിയിടങ്ങളുമായി മാറി. പറമ്പു ഭൂമിയിൽ പാർപ്പു രൂപങ്ങൾ പുരയിടങ്ങളായി വളർന്നു വന്നു. പറമ്പ്-പുരയിട പ്രദേശങ്ങൾ ബഹുവിളക്കൃഷിയുടെയും വ്യജ്ഞനങ്ങളുടെയും പലചരക്കുകളുടെ ഉൽപാദന ഇടങ്ങളായി മാറി. കുടി ജനതകൾ കുലബന്ധങ്ങൾ അനുസരിച്ച് തലമുറക്രമങ്ങളും തൊഴിൽ നിപുണതയും പാരമ്പര്യമായി പകരുന്നതും സ്വഗോത്ര വിവാഹവും പ്രജനന ബന്ധങ്ങളും നിലനിർത്തുന്നതുമായ പ്രാദേശിക സാമൂഹിക സംഘാതമായി നിലനിന്നു. ഇത്തരം കുടിസമൂഹങ്ങൾ വിവിധ തൊഴിൽ കൂട്ടങ്ങളും പ്രാദേശിക സമൂഹങ്ങളുമായ സ്വതന്ത്ര ജനവംശ (ethnic groups) വിഭാഗങ്ങളുമായി ...
    Show More Show Less

What listeners say about കേരളവും മലയാളിയുടെ ചരിത്ര ജീവിതവും - എപ്പിസോഡ് 9

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.