• വെമ്പൊലിനാട്ടിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യങ്ങൾ (ഭാഗം 1)

  • Mar 3 2022
  • Length: 10 mins
  • Podcast

വെമ്പൊലിനാട്ടിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യങ്ങൾ (ഭാഗം 1) cover art

വെമ്പൊലിനാട്ടിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യങ്ങൾ (ഭാഗം 1)

  • Summary

  • വെമ്പൊലിനാടിന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾ പല കാലങ്ങളിലായി മാറിമറിയുന്നതാണ് നാം കാണുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടുവരെ വെമ്പൊലിനാടിന്റെയും തുടർന്ന് പതിനേഴാം നൂറ്റാണ്ടു വരെ വടക്കുംകൂറിന്റെയും തലസ്ഥാനമായിരുന്നു കടുത്തുരുത്തി. ആദ്യകാലത്ത് കിഴക്ക് സഹ്യപർവ്വതത്തിലെ അഞ്ചുനാട് താഴ്വരകളിൽനിന്നു തുടങ്ങി പടിഞ്ഞാറ് വൈക്കം വരെയും വടക്ക് മൂവാറ്റുപുഴയാറു മുതൽ തെക്ക് മീനച്ചിലാർ വരെയും അതിർത്തിയായി കിഴക്കുപടിഞ്ഞാറായി നീണ്ടുകിടന്ന ദേശമായിരുന്നു വെമ്പൊലിനാട് അഥവാ ബിംബലിദേശം.ഒമ്പതാം നൂറ്റാണ്ടിൽ വെമ്പൊലിനാട്ടിലെ ഭരണാധികാരികളിൽ കിഴക്കൻ പ്രദേശങ്ങളുടെ അധികാരം കൈയ്യാളിയിരുന്ന ശാഖ സ്വതന്ത്രമായി മാറിയതോടെ രാജ്യം വിഭജിക്കപ്പെട്ട് കീഴ്മലനാട് എന്ന നാട്ടുരാജ്യം സ്ഥാപിക്കപ്പെട്ടു. മൂവാറ്റുപുഴയ്ക്ക് കിഴക്കോട്ടുള്ള പ്രദേശങ്ങളാണ് കീഴ്മലനാട്ടിൽ ഉൾപ്പെട്ടത്. തൊടുപുഴയ്ക്കടുത്ത് കാരിക്കോടായിരുന്നു ഈ നാട്ടുരാജ്യത്തിന്റെ ആസ്ഥാനം. എ.ഡി. 1600ൽ ഈ നാട്ടുരാജ്യം വീണ്ടും വെമ്പൊലിനാടിന്റെ പുതിയ രൂപമായ വടക്കുംകൂറിൽ ലയിച്ചു ചേരുകയാണുണ്ടായത്. തുടർന്ന് കാരിക്കോട് വടക്കുംകൂറിന്റെ തലസ്ഥാനവുമായി മാറി.വെമ്പലനാട് സമീപത്തുള്ള മറ്റു ചെറുനാട്ടുരാജ്യങ്ങളുമായി ചേർന്ന് വിപുലീകരിക്കപ്പെടുന്നത് പെരുമാൾ വാഴ്ചക്കാലത്താണ്. പെരുമാൾവാഴ്ച അവസാനിക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വെമ്പലനാട് രണ്ടായിപ്പിരിഞ്ഞ് വടക്കുംകൂർ, തെക്കുംകൂർ എന്നിങ്ങനെയാകുന്നതും നമ്മൾ കാണുന്നു. വെമ്പലനാടിന്റെ വടക്കായുള്ള കാൽക്കരൈനാട്, കരുനാട് എന്നിവയും തെക്കായുള്ള മുഞ്ഞുനാട്, നൻറുഴൈനാട്, തിരുവാറ്റുവായ്‌നാട് എന്നിവയുമാണ് വെമ്പലനാടുമായി കൂട്ടിച്ചേർക്കപ്പെടുന്നത്.ഒമ്പതാം നൂറ്റാണ്ടിൽ വെമ്പൊലിനാട്ടിലെ ഭരണാധികാരികളിൽ കിഴക്കൻ പ്രദേശങ്ങളുടെ അധികാരം കൈയ്യാളിയിരുന്ന ശാഖ സ്വതന്ത്രമായി മാറിയതോടെ രാജ്യം വിഭജിക്കപ്പെട്ട് കീഴ്മലനാട് എന്ന നാട്ടുരാജ്യം സ്ഥാപിക്കപ്പെട്ടു. മൂവാറ്റുപുഴയ്ക്ക് കിഴക്കോട്ടുള്ള പ്രദേശങ്ങളാണ് കീഴ്മലനാട്ടിൽ ഉൾപ്പെട്ടത്. തൊടുപുഴയ്ക്കടുത്ത് കാരിക്കോടായിരുന്നു ഈ നാട്ടുരാജ്യത്തിന്റെ ആസ്ഥാനം.വെമ്പൊലിനാട് വിപുലീകരിക്കപ്പെടുന്നതിന് ...
    Show More Show Less

What listeners say about വെമ്പൊലിനാട്ടിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യങ്ങൾ (ഭാഗം 1)

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.