• തളി ക്ഷേത്രം
    Dec 29 2021

    സാമൂതിരി മഹാരാജാവിൻറെ കാർമ്മികത്വത്തിൽ നടത്തിയ തർക്കസദസ്സ് രേവതിപട്ടത്താനത്തെപ്പറ്റി കേട്ടിട്ടുണ്ടോ... രേവതി പട്ടത്താനത്തിൻറെ സ്ഥിരം വേദിയായിരുന്നു കോഴിക്കോട്ടെ തളി ക്ഷേത്രം.തുലാമാസത്തിലെ രേവതി നാളിൽ ആരംഭിച്ച് തിരുവാതിര വരെ നീണ്ടു നിൽക്കുന്ന ഏഴു ദിവസത്തെ ഈ വിദ്വൽ സദസ്സിൽ പങ്കെടുക്കാൻ നാനാ ദേശങ്ങളിൽ നിന്നും പണ്ഡിത ശ്രേഷ്ഠന്മാർ തളിയിലെത്തിയ കാലമുണ്ടായിരുന്നു.ഒരു ക്ഷേത്രമെന്നതിലപ്പുറം തളി ഒരു ക്ഷേത്ര വിദ്യാലയമാണ്. കേരളത്തിൽ പരശുരാമൻ പ്രതിഷ്ഠിച്ച 4 തളിക്ഷേത്രങ്ങളിൽ ഒന്നാണ് കോഴിക്കോട്ടെ തളി ശിവക്ഷേത്രം. രണ്ടു കൊടിമരമുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്ന്. ഒരേ ക്ഷേത്രത്തിൽത്തന്നെ പരമശിവൻറെ നടയിലും ശ്രീകൃഷ്ണൻറെ നടയിലും ഇവിടെ പ്രത്യേകം പ്രത്യേകം കൊടിമരങ്ങളുണ്ട്. ഇവിടത്തെ ഗണപതിയെ നാറാണത്ത് ഭ്രാന്തൻ പ്രതിഷ്ഠിച്ചതാണെന്നും പരശുരാമൻ ഈ നടയിലിരുന്ന് ശിവനെ ആരാധിച്ചിരുന്നുവെന്നുമൊക്കെ ഐതിഹ്യങ്ങളുണ്ട്. ചരിത്രവും ഐതിഹ്യവും മിഥും യാഥാർത്ഥ്യവുമൊക്കെ സമന്വയിക്കുന്ന തളി ക്ഷേത്രത്തിൻറെ വിശേഷങ്ങളിലൂടെ നിങ്ങളെ നയിക്കുകയാണ് സ്റ്റോറിയോയുടെ ദ ബ്ലൂഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൻറെ ഈ എപ്പിസോഡ്....

    Show More Show Less
    16 mins
  • മിഷ്കാൽ പള്ളി
    Dec 29 2021

    തീർത്തും കേരളീയമായ വാസ്തു ശിൽപ്പമാതൃകയിൽ തീർത്ത ഒരു പള്ളിയുണ്ട് മലബാറിൽ.കല്ലിനേക്കാൾ കൂടുതൽ മരം കൊണ്ട് പണി കഴിപ്പിച്ച പള്ളി. കോഴിക്കോട്ടെ മിഷ്കാൽ സുന്നി ജൂമാ മസ്ജിദ്.ഏഴു നൂറ്റാണ്ട് മുമ്പ് തന്നെ മലയാളിയുടെ മതസൌഹാർദാദത്തിൻറെ പ്രതീകമായിരുന്നു മിഷ്കാൽ പള്ളി. പതിനാലാം നൂറ്റാണ്ടിൽ അറിയപ്പെട്ട വ്യാപാരിയായിരുന്ന യമൻ സ്വദേശി നഖൂദ മിഷ്കാൽ ഇങ്ങ് കേരളത്തിലെത്തി കോഴിക്കോട്ട് ഒരു പള്ളി പണിയാനുള്ള കാരണമെന്തെന്നറിയാമോ.. അതിനു പിന്നിലൊരു കഥയുണ്ട് അതാണ് മിഷ്ക്കാൽ പള്ളിയുടെ കഥ. പോർച്ചുഗീസുകാരുടെ കൈയിൽ നിന്ന് ചാലിയം കോട്ട പിടിച്ചെടുക്കാൻ  സാമൂതിരിയുടെ നായർപ്പടയും മാപ്പിള പ്പടയും ഒന്നിച്ചിരുന്ന് പറങ്കികൾക്കെതിരെ യുദ്ധ തന്ത്രം മെനഞ്ഞത്ഇതേ മിഷ്ക്കാൽ പള്ളിയിലിരുന്നാണ്. അതെ .കേവലം ഒരു ആരാധനാലയം മാത്രമല്ല ഒരു ചരിത്ര സ്മാരകം കൂടിയാണ് മിഷ്ക്കാൽ പള്ളി.മിഷ്ക്കാൽപ്പള്ളിക്കും കുറ്റിച്ചിറയ്ക്കും പങ്കുവെക്കാനുള്ള മനുഷ്യ സ്നേഹത്തിൻറെകഥകളാണ് സ്റ്റോറിയോയ്ക്കുവേണ്ടി ദ ബ്ലുഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൻറെ ഈ എപ്പിസോഡിൽപറയുന്നത്.   

    Show More Show Less
    15 mins
  • മയ്യഴി
    Dec 29 2021

    പറങ്കികളുടേയും ബ്രിട്ടീഷുകാരുടേയുമൊക്കെ ഭരണം കണ്ടവരാണ് കേരളീയർ. പക്ഷേ പരന്ത്രീസുകാരുടെ ഭരണം കേരളത്തിന് അത്ര പരിചിതമല്ല. കേരളത്തിൻറെ വടക്കൻ തീരത്തുള്ളവർക്ക് അൽപ്പമെങ്കിലും അറിയാം പരന്ത്രീസുകാരെ. കാരണം അവരാണല്ലോ മയ്യഴി എന്ന കൊച്ചു ഭൂപ്രദേശം ഏറെക്കാലം കൈയടക്കിവെച്ച് ഭരിച്ചത്. മലയാളികൾക്ക് അന്നും ഇന്നും വിസ്മയമാണ് മലയാളക്കരയിലെ കൊച്ചുഭൂപ്രദേശമായ മയ്യഴി.മയ്യഴി ഫ്രഞ്ചുകാരുടെ കൈയിലെത്തിയതിനു പിന്നിലുമുണ്ട് ഒരു കഥ. അന്നുതൊട്ടിന്നോളം കേരളക്കരയിൽ നിന്ന് ഒളിച്ചു കളിക്കുകയായിരുന്നു ഫ്രഞ്ച് ഭരണപ്രദേശമായ മയ്യഴി.എം മുകുന്ദൻറെ ഇതിഹാസനോവൽ മയ്യഴിപ്പുഴയുടെ തീരങ്ങളിലും, ദൈവത്തിൻറെ വികൃതികളിലുമെല്ലാം പശ്ചാത്തലമൊരുക്കിയത് മയ്യഴിയും മയ്യഴിപ്പുഴയും ഈ നാടിൻറെ ചരിത്രവുമൊക്കെയാണ്.ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് ഫ്രഞ്ചുകാർ വിശേഷിപ്പിച്ച മനോഹരിയായ മയ്യഴിപ്പുഴ,വെള്ളിയാങ്കല്ല്, മൂപ്പൻറെ ബംഗ്ലാവ്, സെൻറ് തെരേസാ ദേവാലയം,കിലോമീറ്ററുകൾ ദൈർഘ്യമുള്ളപുഴയോര നടപ്പാത, നിരയൊപ്പിച്ചു നിൽക്കുന്ന വിദേശ മദ്യ ശാലകളും പെട്രോൾ പമ്പുകളും.... ഇവയൊക്കെയാണ് മയ്യഴിയുടെ കാഴ്ചകൾ.ഈ കാഴ്ചകൾക്ക് പിന്നിൽ കഥകളേറെയുണ്ട് മയ്യഴിയുടെ കഥകൾ കേൾക്കാം സ്റ്റോറിയോയുടെ ദ ബ്ലൂഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൽ.    

    Show More Show Less
    16 mins
  • ക്രിക്കറ്റും തലശ്ശേരിയും
    Dec 29 2021

    സർക്കസ്സിൻറെ ഈറ്റില്ലമായ തലശ്ശേരി ക്രിക്കറ്റിൻറെ നഗരം കൂടിയാണ്. പക്ഷേ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെവിടെയും തലശ്ശേരിയെ കാണാനേയില്ല. ചരിത്രം തമസ്കരിച്ച തലശ്ശേരിയുടെ ക്രിക്കറ്റ് പാരമ്പര്യം തുടങ്ങുന്നത് എവിടെ നിന്നാണെന്നറിയണ്ടേ ?  സാക്ഷാൽ നെപ്പോളിയൻ ബോണപ്പാർട്ടിനെ വാട്ടർലൂ യുദ്ധത്തിൽ പരാജയപ്പെടുത്തിയ ആർതർ വെല്ലസ്ലിയുടെ കാലത്താണ് തലശ്ശേരിയിൽ ആദ്യമായി ക്രിക്കറ്റ് എത്തുന്നത്. വെല്ലസ്ലിയുടെ ക്രിക്കറ്റ് കമ്പമാണ് മലയാളികളെ ക്രിക്കറ്റിലേക്കാകർഷിച്ചത് .ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിൻറെ മുൻ നായകൻ കോളിൻ കൌഡ്രിക്കുമുണ്ട് തലശ്ശേരിയുടെ ക്രിക്കറ്റോർമ്മ. ക്രിക്കറ്റിൽ തലശ്ശേരിയുടെ ഈടുവെപ്പുകൾ പലതാണ്. അതൊന്നും ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് ഇന്ത്യൻടീമിലിടം നേടിയ തലശ്ശേരിക്കാരനായ ഒളിമ്പ്യൻ സി.കെ.ലക്ഷ്മണനെ ഇന്ന് തലശ്ശേരിക്കാർക്കു പോലും ഓർമ്മയില്ല. തലശ്ശേരിയുടെ മഹിതമായ ക്രിക്കറ്റ് പാരമ്പര്യത്തെക്കുറിച്ചാണ് സ്റ്റോറിയോയുടെ ദ ബ്ലൂഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൻറെ ഈ പതിപ്പിൽ നിങ്ങളോട് പറയുന്നത് 

    Show More Show Less
    15 mins
  • ബേപ്പൂർ
    Dec 29 2021

    അയ്യായിരം വർഷത്തെയെങ്കിലും പഴക്കം അവകാശപ്പെടാനുള്ള കേരളത്തിലെ ഏറ്റവും പുരാതന തുറമുഖങ്ങലിലൊന്നായിരുന്നു ബേപ്പൂർ. കോഴിക്കോട് നഗരത്തിൽ നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന തുറമുഖം. പണ്ടുകാലം മുതലേ കടൽമാർഗ്ഗം മറ്റുരാജ്യങ്ങളിലേക്ക് പോകാനുള്ള മാർഗ്ഗമായിരുന്നു ഇത്. കോഴിക്കോട്ടേക്കുള്ള പായക്കപ്പലുകൾ നങ്കൂരമിട്ടു കിടന്ന ബേപ്പൂർ തുറമുഖത്തിൻറെ ചിത്രം പഴമക്കാരുടെ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ല. മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻറെ തട്ടകം. കേരളത്തിൽ ആദ്യ റെയിൽപ്പാത വന്ന ബേപ്പൂർ. ഉരു നിർമ്മാണത്തിൻറെ പേരിൽ ലോകമറിയുന്ന ബേപ്പൂർ. ബേപ്പൂരിലെ മേസ്തിരിമാരുടെ മനക്കണക്കിൽ സ്കെച്ചും ബ്ലൂപ്രിൻറുമില്ലാതെ രൂപമെടുത്ത് യാഥാർത്ഥ്യമായി നീരണിഞ്ഞ വിസ്മയയാനങ്ങളായ ഉരുക്കൾ. ബേപ്പൂരിൻറ പെരുമയും പേറി അറബ് നാടുകളിലേക്ക് കടൽത്തിരകളിലേറിപ്പോയ ആ ഉരുക്കളുടെ കഥ കേൾക്കാം.സ്റ്റോറിയോയുടെ ദ ബ്ലൂഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൽ..

    Show More Show Less
    17 mins
  • മാപ്പിളരാമായണം
    Dec 29 2021

    നമ്മുടെ ഇതിഹാസ കാവ്യമായ വാൽമീകി രാമായണത്തിന് എത്രയെത്ര വകഭേദങ്ങളുണ്ടെന്നോ ? ഇന്ത്യയിൽത്തന്നെപല ഭാഷകളിൽ പല കവികൾ രചിച്ച രാമായണങ്ങളുണ്ട്.ഇന്ത്യയ്ക്ക് പുറമേ വിദേശങ്ങളിലും പലതരം രാമായണങ്ങൾ പ്രചാരത്തിലുണ്ട്.ശ്രീലങ്ക, ഭൂട്ടാൻ, മ്യാൻമാർ,ചൈന, തായ് ലാൻറ്, മല്ഷ്യ ഫിലിപ്പീൻസ് എന്നീവിടങ്ങളിലൊക്കെ രാമായണത്തിൻറെ ഇത്തരം വക ഭേദങ്ങൾ പ്രചാരത്തിലുണ്ട്.മലബാറിലെ മാപ്പിളമാർക്കും ഉണ്ടായിരുന്നു ഒരു രാമായണം. എഴുതിയതാരാണെന്നറിയില്ലെങ്കിലും മലബാറിലെ മാപ്പിളമാർ തലമുറകളായി കൈമാറിക്കൊണ്ടിരിക്കുന്ന ഈ കാവ്യം ഇന്ന് ഏതാണ്ട് വിസ്മൃതമായിക്കൊണ്ടിരിക്കുകയാണ്.സീതയെ അന്വേഷിച്ചു പോകുന്നരാമൻറെ യാത്ര തന്നെയാണ് മാപ്പിള രാമായണത്തിലേയും ഇതിവൃത്തം.പക്ഷേ മലബാറിലെ മാപ്പിളമാരുടെ സംസാരഭാഷയിലെ പദാവലികൾ തന്നെയാണ് ഈ കാവ്യത്തിലും ഉപയോഗിച്ചിരിക്കുന്നത്.കോൾക്കാം മാപ്പിള രാമായണത്തിൻറെ കഥ സ്റ്റോറിയോയുടെ ദ ബ്ലൂഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൽ.

    Show More Show Less
    19 mins
  • നാദാപുരം
    Dec 29 2021

    തച്ചോളി അമ്പു എന്ന പഴയ മലയാള ചിത്രത്തിൽ കെ രാഘവൻ മാസ്റ്റർ സംഗീതം പകർന്ന് വാണി ജയറാം ആലപിച്ച ഒരു ഗാനമുണ്ട്.യൂസഫലി കേച്ചേരി രചിച്ച നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്..... എന്നു തുടങ്ങുന്ന ഗാനം.അഞ്ചു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആ പള്ളി ഇന്നുമുണ്ട് നാദാപുരത്ത്. പക്ഷേ നാദാപുരം പള്ളിയിൽ ചരിത്രത്തിലിന്നേവരെ ചന്ദനക്കുടം നടന്നിട്ടില്ല.ഇത് സിനിമാഗാനത്തിലെ നാദാപുരം. വടക്കൻ പാട്ടിലുമുണ്ട് നാദാപുരത്തിൻറെ വിവരണം.അല്ലിമലർക്കാവിൽ പൂരം കാണാൻ പോയ ഉണ്ണിയാർച്ചയുടെ കഥ. പൂരം കാണാൻ പോയ ഉണ്ണിയാർച്ചയെ വഴിയിൽ ഒരുസംഘം ജോനകൻമാർ ആക്രമിക്കുന്നു. ധീരവനിതയായ ഉണ്ണിയാർച്ച അവരോട് ഒറ്റയ്ക്ക് പൊരുതി ജയിച്ചു.ആ കഥയ്ക്ക പശ്ചാത്തലമായ നാഗപുരം ഇന്നത്തെ നാദാപുരമാണ്.രാഷ്ട്രീയകോകൊലപാതകങ്ങളും അക്രമങ്ങലും കൊണ്ട് കലുഷിതമായ നാടായാണ് ഇന്ന് നാദാപുരം അറിയപ്പെടുന്നത്. എന്നാൽ സ്നേഹത്തിൻറേയും സാഹോദര്യത്തിൻറേയും ഭൂമിയാണിതെന്ന് അനുഭവിച്ചറിയാനാവും. നാദാപുര്ത്തിൻറെ അറിഞ്ഞതും അറിയാത്തതുമായ കഥകളാണ് സ്റ്റോറിയോയുടെ ദ ബ്ലൂഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൽ നാം കേൾക്കാൻ പോകുന്നത്.

    Show More Show Less
    14 mins
  • കാപ്പാട്
    Dec 29 2021

    കോഴിക്കോട്ടെ മനോഹരമായ കാപ്പാട് കടൽത്തീരം വെറുമൊരു ടൂറിസ്റ്റ് കേന്ദ്രമല്ല.ഇന്ത്യാ ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട് കാപ്പാടിന്.നൂറ്റാണ്ടുകൾ നീണ്ട വൈദേശിക ആധിപത്യത്തിന് ഴഴിതുറന്ന കടപ്പുറമാണിത്.അതേ. കടൽമാർഗ്ഗം പാശ്ചാത്യർ ആദ്യമായി കാലുകുത്തിയ ഇന്ത്യൻ ഭൂപ്രദേശം.ആദ്യം വാസ്കോഡഗാമയും പോർച്ചുഗീസുകാരുമെത്തിയ ഇടം.മലബാർതീരത്തേക്ക് വിദേശ ശക്തികളുടെ പ്രവേശന കവാടമായിരുന്നു കാപ്പാട്.കടൽത്തീരത്തിൻറെ മനോഹാരിതയല്ല ചരിത്ര പ്രാധാന്യമാണ് കാപ്പാടിനെ മറ്റു ബീച്ചുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.സ്റ്റോറിയോയുടെ ദ ബ്ലൂ ഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൽ കേൾക്കാം കാപ്പാടിൻറെയും ചരിത്രമെഴുതിയ ഗാമയുടെ ആഗമനത്തിൻറേയും കഥകൾ.ഒപ്പം പന്തലായനി കൊല്ലമെന്ന പഴയ തുറമുഖത്തിൻറേയും...

    Show More Show Less
    19 mins