• മയ്യഴി

  • Dec 29 2021
  • Length: 16 mins
  • Podcast

  • Summary

  • പറങ്കികളുടേയും ബ്രിട്ടീഷുകാരുടേയുമൊക്കെ ഭരണം കണ്ടവരാണ് കേരളീയർ. പക്ഷേ പരന്ത്രീസുകാരുടെ ഭരണം കേരളത്തിന് അത്ര പരിചിതമല്ല. കേരളത്തിൻറെ വടക്കൻ തീരത്തുള്ളവർക്ക് അൽപ്പമെങ്കിലും അറിയാം പരന്ത്രീസുകാരെ. കാരണം അവരാണല്ലോ മയ്യഴി എന്ന കൊച്ചു ഭൂപ്രദേശം ഏറെക്കാലം കൈയടക്കിവെച്ച് ഭരിച്ചത്. മലയാളികൾക്ക് അന്നും ഇന്നും വിസ്മയമാണ് മലയാളക്കരയിലെ കൊച്ചുഭൂപ്രദേശമായ മയ്യഴി.മയ്യഴി ഫ്രഞ്ചുകാരുടെ കൈയിലെത്തിയതിനു പിന്നിലുമുണ്ട് ഒരു കഥ. അന്നുതൊട്ടിന്നോളം കേരളക്കരയിൽ നിന്ന് ഒളിച്ചു കളിക്കുകയായിരുന്നു ഫ്രഞ്ച് ഭരണപ്രദേശമായ മയ്യഴി.എം മുകുന്ദൻറെ ഇതിഹാസനോവൽ മയ്യഴിപ്പുഴയുടെ തീരങ്ങളിലും, ദൈവത്തിൻറെ വികൃതികളിലുമെല്ലാം പശ്ചാത്തലമൊരുക്കിയത് മയ്യഴിയും മയ്യഴിപ്പുഴയും ഈ നാടിൻറെ ചരിത്രവുമൊക്കെയാണ്.ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് ഫ്രഞ്ചുകാർ വിശേഷിപ്പിച്ച മനോഹരിയായ മയ്യഴിപ്പുഴ,വെള്ളിയാങ്കല്ല്, മൂപ്പൻറെ ബംഗ്ലാവ്, സെൻറ് തെരേസാ ദേവാലയം,കിലോമീറ്ററുകൾ ദൈർഘ്യമുള്ളപുഴയോര നടപ്പാത, നിരയൊപ്പിച്ചു നിൽക്കുന്ന വിദേശ മദ്യ ശാലകളും പെട്രോൾ പമ്പുകളും.... ഇവയൊക്കെയാണ് മയ്യഴിയുടെ കാഴ്ചകൾ.ഈ കാഴ്ചകൾക്ക് പിന്നിൽ കഥകളേറെയുണ്ട് മയ്യഴിയുടെ കഥകൾ കേൾക്കാം സ്റ്റോറിയോയുടെ ദ ബ്ലൂഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൽ.    

    Show More Show Less

What listeners say about മയ്യഴി

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.