• Naam ariyatha Malabar - നാം അറിയാത്ത മലബാർ

  • By: Storiyoh
  • Podcast

Naam ariyatha Malabar - നാം അറിയാത്ത മലബാർ cover art

Naam ariyatha Malabar - നാം അറിയാത്ത മലബാർ

By: Storiyoh
  • Summary

  • ലോകജനത കേരളം എന്ന് കേൾക്കുന്നതിലും മുമ്പ് കേട്ടുതുടങ്ങിയ പേരാണ് മലബാർ. അതെ, ലോകത്തെവിടെ പോയാലും മലബാറിനെ അറിയാം. കേരളത്തിൻറെ വടക്കേയറ്റത്തെ പ്രദേശങ്ങളെ പൊതുവിൽ അറിയപ്പെടുന്ന പേരാണ് മലബാർ. മല , വാരം എന്നീ മലയാള പദങ്ങളിൽ നിന്നാണ് മലബാർ എന്നനാമം ഉദ്ഭവിച്ചത്. പൂത്തുലയുന്ന സൌഹൃദങ്ങളുടെ, പെയ്തിറങ്ങുന്ന സംഗീതത്തിൻറെ, കൊതിയൂറും രുചികളുടെ, മാനം മുട്ടുന്ന നന്മകളുടെ, ഒരിയ്ക്കലും നിലയ്ക്കാത്ത സൽക്കാരങ്ങളുടെ നാടാണ് മലബാർ. അങ്കത്തട്ടുകളും സർക്കസ് തമ്പുകളും കളിയാട്ടകാവുകളും ഉറഞ്ഞുതുള്ളുന്ന തെയ്യക്കോലങ്ങളും മനം മയക്കുന്ന കടലോരങ്ങളും മഞ്ഞിൽ കുതിർന്ന മലനിരകളും മലബാറിൻറെ ദൃശ്യ ഭംഗിക്ക് മഴവില്ലഴകു നിറയ്ക്കുന്നു. യൂറോപ്യൻ ശക്തികൾക്ക് ഇന്ത്യയിലേക്ക് വഴിതുറന്ന് രാജ്യാന്തര വാണിജ്യത്തിൻറെ ഹരിശ്രീ കുറിച്ചമലബാർ ഒരുകാലത്ത് കൊച്ചിയേയും കൊല്ലത്തേയും കൊടുങ്ങല്ലൂരിനേയും പിന്തള്ളി കേരളത്തിലെ പ്രബല വാണിജ്യ കേന്ദ്രമായിരുന്നു. പടയുടേയും പടയോട്ടങ്ങളുടേയും വിജയങ്ങളുടേയും പരാജയങ്ങളുടേയും നിരവധി കഥകളാണ് മലബാറിനു പറയാനുള്ളത്. മലബാറിൻറെ ഈ കാണാക്കാഴ്ചകളിലൂടെ ഒരു യാത്ര ഒരുക്കുകയാണ് മലബാറിനെ പരിചയപ്പെടുത്തുന്ന പരമ്പരയിലൂടെ സ്റ്റോറിയോ. സ്വാഗതം നാമറിയാത്ത മലബാർ പരമ്പരയിലേക്ക്.
    Storiyoh Private Limited
    Show More Show Less
Episodes
  • തളി ക്ഷേത്രം
    Dec 29 2021

    സാമൂതിരി മഹാരാജാവിൻറെ കാർമ്മികത്വത്തിൽ നടത്തിയ തർക്കസദസ്സ് രേവതിപട്ടത്താനത്തെപ്പറ്റി കേട്ടിട്ടുണ്ടോ... രേവതി പട്ടത്താനത്തിൻറെ സ്ഥിരം വേദിയായിരുന്നു കോഴിക്കോട്ടെ തളി ക്ഷേത്രം.തുലാമാസത്തിലെ രേവതി നാളിൽ ആരംഭിച്ച് തിരുവാതിര വരെ നീണ്ടു നിൽക്കുന്ന ഏഴു ദിവസത്തെ ഈ വിദ്വൽ സദസ്സിൽ പങ്കെടുക്കാൻ നാനാ ദേശങ്ങളിൽ നിന്നും പണ്ഡിത ശ്രേഷ്ഠന്മാർ തളിയിലെത്തിയ കാലമുണ്ടായിരുന്നു.ഒരു ക്ഷേത്രമെന്നതിലപ്പുറം തളി ഒരു ക്ഷേത്ര വിദ്യാലയമാണ്. കേരളത്തിൽ പരശുരാമൻ പ്രതിഷ്ഠിച്ച 4 തളിക്ഷേത്രങ്ങളിൽ ഒന്നാണ് കോഴിക്കോട്ടെ തളി ശിവക്ഷേത്രം. രണ്ടു കൊടിമരമുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്ന്. ഒരേ ക്ഷേത്രത്തിൽത്തന്നെ പരമശിവൻറെ നടയിലും ശ്രീകൃഷ്ണൻറെ നടയിലും ഇവിടെ പ്രത്യേകം പ്രത്യേകം കൊടിമരങ്ങളുണ്ട്. ഇവിടത്തെ ഗണപതിയെ നാറാണത്ത് ഭ്രാന്തൻ പ്രതിഷ്ഠിച്ചതാണെന്നും പരശുരാമൻ ഈ നടയിലിരുന്ന് ശിവനെ ആരാധിച്ചിരുന്നുവെന്നുമൊക്കെ ഐതിഹ്യങ്ങളുണ്ട്. ചരിത്രവും ഐതിഹ്യവും മിഥും യാഥാർത്ഥ്യവുമൊക്കെ സമന്വയിക്കുന്ന തളി ക്ഷേത്രത്തിൻറെ വിശേഷങ്ങളിലൂടെ നിങ്ങളെ നയിക്കുകയാണ് സ്റ്റോറിയോയുടെ ദ ബ്ലൂഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൻറെ ഈ എപ്പിസോഡ്....

    Show More Show Less
    16 mins
  • മിഷ്കാൽ പള്ളി
    Dec 29 2021

    തീർത്തും കേരളീയമായ വാസ്തു ശിൽപ്പമാതൃകയിൽ തീർത്ത ഒരു പള്ളിയുണ്ട് മലബാറിൽ.കല്ലിനേക്കാൾ കൂടുതൽ മരം കൊണ്ട് പണി കഴിപ്പിച്ച പള്ളി. കോഴിക്കോട്ടെ മിഷ്കാൽ സുന്നി ജൂമാ മസ്ജിദ്.ഏഴു നൂറ്റാണ്ട് മുമ്പ് തന്നെ മലയാളിയുടെ മതസൌഹാർദാദത്തിൻറെ പ്രതീകമായിരുന്നു മിഷ്കാൽ പള്ളി. പതിനാലാം നൂറ്റാണ്ടിൽ അറിയപ്പെട്ട വ്യാപാരിയായിരുന്ന യമൻ സ്വദേശി നഖൂദ മിഷ്കാൽ ഇങ്ങ് കേരളത്തിലെത്തി കോഴിക്കോട്ട് ഒരു പള്ളി പണിയാനുള്ള കാരണമെന്തെന്നറിയാമോ.. അതിനു പിന്നിലൊരു കഥയുണ്ട് അതാണ് മിഷ്ക്കാൽ പള്ളിയുടെ കഥ. പോർച്ചുഗീസുകാരുടെ കൈയിൽ നിന്ന് ചാലിയം കോട്ട പിടിച്ചെടുക്കാൻ  സാമൂതിരിയുടെ നായർപ്പടയും മാപ്പിള പ്പടയും ഒന്നിച്ചിരുന്ന് പറങ്കികൾക്കെതിരെ യുദ്ധ തന്ത്രം മെനഞ്ഞത്ഇതേ മിഷ്ക്കാൽ പള്ളിയിലിരുന്നാണ്. അതെ .കേവലം ഒരു ആരാധനാലയം മാത്രമല്ല ഒരു ചരിത്ര സ്മാരകം കൂടിയാണ് മിഷ്ക്കാൽ പള്ളി.മിഷ്ക്കാൽപ്പള്ളിക്കും കുറ്റിച്ചിറയ്ക്കും പങ്കുവെക്കാനുള്ള മനുഷ്യ സ്നേഹത്തിൻറെകഥകളാണ് സ്റ്റോറിയോയ്ക്കുവേണ്ടി ദ ബ്ലുഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൻറെ ഈ എപ്പിസോഡിൽപറയുന്നത്.   

    Show More Show Less
    15 mins
  • മയ്യഴി
    Dec 29 2021

    പറങ്കികളുടേയും ബ്രിട്ടീഷുകാരുടേയുമൊക്കെ ഭരണം കണ്ടവരാണ് കേരളീയർ. പക്ഷേ പരന്ത്രീസുകാരുടെ ഭരണം കേരളത്തിന് അത്ര പരിചിതമല്ല. കേരളത്തിൻറെ വടക്കൻ തീരത്തുള്ളവർക്ക് അൽപ്പമെങ്കിലും അറിയാം പരന്ത്രീസുകാരെ. കാരണം അവരാണല്ലോ മയ്യഴി എന്ന കൊച്ചു ഭൂപ്രദേശം ഏറെക്കാലം കൈയടക്കിവെച്ച് ഭരിച്ചത്. മലയാളികൾക്ക് അന്നും ഇന്നും വിസ്മയമാണ് മലയാളക്കരയിലെ കൊച്ചുഭൂപ്രദേശമായ മയ്യഴി.മയ്യഴി ഫ്രഞ്ചുകാരുടെ കൈയിലെത്തിയതിനു പിന്നിലുമുണ്ട് ഒരു കഥ. അന്നുതൊട്ടിന്നോളം കേരളക്കരയിൽ നിന്ന് ഒളിച്ചു കളിക്കുകയായിരുന്നു ഫ്രഞ്ച് ഭരണപ്രദേശമായ മയ്യഴി.എം മുകുന്ദൻറെ ഇതിഹാസനോവൽ മയ്യഴിപ്പുഴയുടെ തീരങ്ങളിലും, ദൈവത്തിൻറെ വികൃതികളിലുമെല്ലാം പശ്ചാത്തലമൊരുക്കിയത് മയ്യഴിയും മയ്യഴിപ്പുഴയും ഈ നാടിൻറെ ചരിത്രവുമൊക്കെയാണ്.ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് ഫ്രഞ്ചുകാർ വിശേഷിപ്പിച്ച മനോഹരിയായ മയ്യഴിപ്പുഴ,വെള്ളിയാങ്കല്ല്, മൂപ്പൻറെ ബംഗ്ലാവ്, സെൻറ് തെരേസാ ദേവാലയം,കിലോമീറ്ററുകൾ ദൈർഘ്യമുള്ളപുഴയോര നടപ്പാത, നിരയൊപ്പിച്ചു നിൽക്കുന്ന വിദേശ മദ്യ ശാലകളും പെട്രോൾ പമ്പുകളും.... ഇവയൊക്കെയാണ് മയ്യഴിയുടെ കാഴ്ചകൾ.ഈ കാഴ്ചകൾക്ക് പിന്നിൽ കഥകളേറെയുണ്ട് മയ്യഴിയുടെ കഥകൾ കേൾക്കാം സ്റ്റോറിയോയുടെ ദ ബ്ലൂഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൽ.    

    Show More Show Less
    16 mins

What listeners say about Naam ariyatha Malabar - നാം അറിയാത്ത മലബാർ

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.