• 23 തിങ്ങ്സ് ദെ ഡോൺട് ടെൽ യൂ എബൌട്ട് കാപ്പിറ്റലിസം
    Dec 29 2021

    ദക്ഷിണകൊറിയയിൽ നിന്നുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻ ഹാ ജൂൻ ചാങ്ങ് എഴുതിയ 23 തിങ്ങ്സ് ദെ ഡോൺട് ടെൽ യൂ എബൌട്ട് കാപ്പിറ്റലിസം, 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൻറെ പശ്ചാത്തലത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.സ്വതന്ത്ര കമ്പോള സമ്പദ് വ്യവസ്ഥയുടെ കടുത്ത വിമർശകനാണ് ചാങ്ങ്. മിക്ക സാമ്പത്തിക ശാസ്ത്രജ്ഞരും അനുകൂലിക്കുന്ന സ്വതന്ത്ര കമ്പോള മുതലാളിത്തത്തിൻറെ കുഴപ്പങ്ങൾ തുറന്നുകാട്ടുകയാണ് ഗ്രന്ഥകാരൻ. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നതിനോടൊപ്പം മികച്ച മറ്റൊരു ലോകം സാധ്യമാക്കുന്നതിനുള്ള ബദൽ മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾക്കും ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ലോകജനതയിൽ സാമ്പത്തിക അസമത്വം ഏറിവരുന്നതിനെക്കുറിച്ചും ആശങ്കാകുലരായവർക്കുമൊക്കെ ഉപകാരപ്പെടുന്നതാണ് ഈ പുസ്തകം. സ്വതന്ത്ര കമ്പോള രീതിയിൽ നിന്ന് മാറി  പിന്തുടരാവുന്ന നല്ല സുരക്ഷിതമായ മുതലാളിത്ത മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുന്നുമുണ്ട് ലേഖകൻ.

    Show More Show Less
    22 mins
  • ചാർലി മങ്കർ ദി കംപ്ലീറ്റ് ഇൻവെസ്റ്റർ
    Dec 29 2021

    ട്രെൻ ഗ്രിഫിൻ രചിച്ച ചാർലി മങ്കർ ദി കംപ്ലീറ്റ് ഇൻവെസ്റ്റർ എന്ന ഗ്രന്ഥം ഓഹരി നിക്ഷേപകർക്കും വിപണിയേയും നിക്ഷേപത്തേയും ഗൌരവമായി സമീപിക്കുന്നവർക്കുമുള്ള ആധികാരിക മാർഗ്ഗരേഖയാണ്. ഓഹരി നിക്ഷേപത്തിന് മുതിരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വെറുതേ പറയുകയല്ല ചാർലി മങ്കർ എന്ന ഏറ്റവും വിശ്രുതനായ നിക്ഷേപക വിദഗ്ധൻറെ വിജയ കഥയുടെ അടിസ്ഥാനത്തിൽ ഉദാഹരണ സഹിതം പ്രോയോഗികമായിത്തന്നെ വിവരിക്കുകയാണിവിടെ. 2005 ൽ പുറത്തിറങ്ങിയ ഈ പുസ്തകം ക്ഷമയും ധൈര്യവും ബഹുമുഖമായ വിജ്ഞാനം ഉപയോഗപ്പെടുത്തി എങ്ങിനെ സ്മാർട്ടായ തീരുമാനങ്ങളെടുക്കാമെന്ന് നമുക്ക് പറഞ്ഞു തരും. ലോകം കണ്ട മികച്ച നിക്ഷേപകരിലൊരാളായ ചാർലി മങ്കറിൻറെ ചിന്തകളും പ്രവൃത്തിയും ഏതു തരത്തിലായിരുന്നു എന്ന് അടുത്തറിയാനുള്ള അവസരമാണ് ഇവിടെ നിങ്ങൾക്ക് കൈവരുന്നത്.

    Show More Show Less
    18 mins
  • ഫ്രീക്കണോമിക്സ്
    Dec 29 2021

    സ്റ്റീവൻ ഡി ലെവിറ്റും സ്റ്റീഫെൻ ജെ ഡബ്നറും ചേർന്നെഴുതിയ ഫ്രീക്കണോമിക്സ് എന്ന പുസ്തകം 2005 ലാണ് പ്രസിദ്ധീകരിച്ചത്. ദൈനംദിന ജീവിത സാഹചര്യങ്ങളുടെ യുക്തിസഹമായ സാമ്പത്തിക ശാസ്ത്ര അപഗ്രഥനമാണ് ഈ പുസ്തകത്തിലുള്ളത്. സമീപ ഭൂതകാലത്തിൽ നിന്നുള്ള അനുഭവങ്ങളെ മാത്രം ആധാരമാക്കിയാണ് പലപ്പോഴും നമ്മൾ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത്. സമീപസ്ഥമായ കാരണങ്ങളേക്കാൾ വിദൂരവും പരോക്ഷവുമായ കാരണങ്ങളും പലപ്പോഴും ചില പ്രത്യേക സാഹചര്യത്തിന് കാരണമായേക്കാം. പാരമ്പര്യ അറിവുകളെ വെല്ലുവിളിച്ചും നാം എങ്ങിനെ സ്വാധീനിക്കപ്പെടുന്നുവെന്ന് പഠിച്ചും നമുക്കു ചുറ്റുമുള്ള ലോകത്തെ വിവരങ്ങൾ അപഗ്രഥിച്ചുമൊക്കെ വേണം നാം മുന്നേറാൻ. വിവര അസമത്വവും സാധാരണക്കാരുടെ ഭയവും ഉദ്വേഗവുമൊക്കെ ഉപയോഗപ്പെടുത്തി വിദഗ്ധരും ഏജൻറുമാരും ഉപഭോക്താക്കളെ മുതലെടുക്കുന്നു. തീരുമാനങ്ങളെടുക്കാൻ പലപ്പോഴും നാം കൈക്കൊള്ളുന്നരീതി എന്തുകൊണ്ട് അയുക്തികമാകുന്നുവെന്ന് ഈ പുസ്തകം നമുക്ക് തെളിയിച്ചുതരുന്നു.എന്തുകൊണ്ട് നമ്മുടെ പാരമ്പര്യ അറിവുകൾ പലപ്പോഴും തെറ്റാവുന്നുവെന്നും നമ്മെ ചലിപ്പിക്കാൻ എന്തുകൊണ്ട് ഇൻസെൻറീവുകളും  ഇളവുകളും വേണ്ടി വരുന്നുവെന്നുമൊക്കെ പുസ്തകം വിശദീകരിക്കുന്നു.

    Show More Show Less
    24 mins
  • സ്ട്രെസ്സ്കോഡ് – ഫ്രം സർവൈവിങ് ടു ത്രൈവിംഗ്
    Dec 29 2021

    റിച്ചാർഡ് സട്ടൻ എന്ന ലോക പ്രശസ്തനായ ഹെൽത്ത് ആൻഡ് പെർഫോമൻസ്  കൺസൾറ്റൻറ് 2018 ല്‍ എഴുതി പ്രസിദ്ധീകരിച്ച പുസ്തകമാണ് സ്ട്രെസ്സ് കോഡ് – ഫ്രം സര്‍വൈവിംഗ് ടു ത്രൈവിംഗ്.

    മാനസിക സമ്മർദ്ദം ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമായി കഴിഞ്ഞു. മാനസിക പിരിമുറുക്കം ഒരാളുടെ മാനസിക – ശാരീരിക ആരോഗ്യത്തെ ഏതൊക്കെ രീതിയില്‍ സ്വാധീനിക്കുന്നു എന്ന് ഗ്രന്ഥകാരനായ റിച്ചാർഡ് സട്ടൻ ഈ പുസ്തകത്തില്‍ വിശദമായി തന്നെ പറയുന്നു. തൊഴില്പരമായും വ്യക്തിപരമായുമുള്ള പിരിമുറുക്കങ്ങളെ നേരിടുവാനും  അതിജീവിക്കാനുമുള്ള വഴികളെ കുറിച്ച് ഈ പുസ്തകം അറിവ് തരുന്നു.

    Show More Show Less
    20 mins
  • സ്ലീപ് സ്മാർട്ടർ - 21 എസ്സെന്‍ഷ്യല്‍ സ്ട്രാറ്റെജീസ് ടു സ്ലീപ്‌ യുവര്‍ വേ ടു ബെറ്റര്‍ ബോഡി , ബെറ്റര്‍ ഹെല്‍ത്ത് ആന്‍ഡ്‌ ബിഗ്ഗെര്‍ സക്സസ്
    Dec 29 2021

    2014 – ല്‍ ആണ് ഷോണ്‍ സ്റ്റീവന്‍സണ്‍ എഴുതിയ സ്ലീപ് സ്മാർട്ടർ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. നല്ല ഉറക്കം എന്നാല്‍ എന്താണെന്നും എന്താണ് അതിന്റെ പ്രാധാന്യം എന്നും ആണ് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നത്. നാം ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ശാസ്ത്രീയമായി ഇതില്‍ വിശദീകരിക്കുന്നു. നമ്മുടെ ഹോർമോണുകളുടെ  സന്തുലിതാവസ്ഥ ഉറക്കത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഗ്രന്ഥകാരന്‍ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. ഉറക്കക്കുറവുള്ളവർ  എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എങ്ങനെയുള്ള ജീവിതശൈലി രൂപപ്പെടുത്തണം എന്ന്‍ കാര്യകാരണ സഹിതം ഈ പുസ്തകം ചർച്ച ചെയ്യുന്നു 

    Show More Show Less
    20 mins
  • ബെറ്റർ ദാൻ ബിഫോർ - മാസ്റ്റെറിംഗ് ദ ഹാബിറ്റസ് ഓഫ് ഔർ എവരിഡെ ലൈവ്സ്
    Dec 29 2021

    ലൈവ്സ് - ഗ്രെചെന്‍ റുബിൻ

    രണ്ടായിരത്തി പതിനഞ്ചിൽ‍ പുറത്തിറങ്ങിയ ഗ്രെചെന്‍ റുബിന്റെ “ബെറ്റർ ദാൻ ബിഫോർ” എന്ന പുസ്തകം മുപ്പതോളം ഭാഷകളിലേക്ക് തർജ്ജിമ ചെയ്യപ്പെട്ട ഒരു മികച്ച പുസ്തകമാണ്. നല്ല ശീലങ്ങള്‍ വ്യക്തിത്വത്തിന്‍റെ ഭാഗമാക്കുവാനുള്ള വഴികൾ ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നു. ദു:ശീലങ്ങളെ ഒഴിവാക്കി ദൈനം ദിന ജീവിതം എങ്ങനെ മികച്ചതാക്കാം, അത് വഴി എങ്ങനെ പ്രസന്നമായ ഒരു മനോഭാവം കൈവരിക്കാം എന്നും ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. തിരക്കിട്ട ജീവിതത്തിൽ ‍നമുക്കായി കുറച്ചു സമയം നാം മാറ്റി വയ്‌ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, അത് കൊണ്ടുള്ള പ്രയോജനങ്ങളെ കുറിച്ചും ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു 

    Show More Show Less
    16 mins
  • വൈ വീ സ്ലീപ്പ്- അൺലോക്കിങ്ങ് ദ പവർ ഓഫ് സ്ലീപ്പ് ആൻഡ് ഡ്രീംസ്.
    Dec 29 2021

    നമ്മൾ ഉറങ്ങിയില്ലെങ്കിൽ ആർക്കാണ് നഷ്ടം. ഉത്തരം നമുക്ക് തന്നെ എന്നാണെങ്കിൽ തെറ്റി. താളം തെറ്റിയ ഉറക്കം വ്യക്തികൾക്ക് മാത്രമല്ല സമൂഹത്തിനും തലവേദനയാണ്. നല്ല ആരോഗ്യത്തിനുള്ള ആധാരശിലകളാണ് നല്ല ഭക്ഷണ ക്രമവും കൃത്യമായ വ്യായാമവും നല്ലഉറക്കവും. അതിൽ തന്നെ ഏറ്റവും അടിസ്ഥാനം ഉറക്കമാണ്. ഉറക്കത്തിൻറെ ശാസ്ത്രീയ യുക്തിയും പ്രാധാന്യവും പരിശോധിക്കുകയാണ് 2017 ൽ പ്രസിദ്ധീകരിക്കപ്പെട്ട മാത്യു വാക്കർ എഴുതിയ വൈ വീ സ്ലീപ്പ്- അൺ ലോക്കിങ്ങ് ദി പവർ ഓഫ് സ്ലീപ്പ് ആൻഡ് ഡ്രീംസ് എന്നപുസ്തകം.ഉറക്കം നഷ്ടമായാൽ നമ്മുടെ ശരീരത്തിനും മനസ്സിനും എന്തു സംഭവിക്കുമെന്നും സുഖകരമായ ഉറക്കം ലഭിക്കാൻ എന്തുവേണം എന്നുമൊക്കെ ഈ പുസ്തകം വിശദീകരിക്കുന്നു.ആരോഗ്യകരമായൊരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ മെച്ചപ്പെട്ട ഉറക്കം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ബയോളജി ന്യൂറോ സയൻസ് വിദ്യാർത്ഥികൾക്കുമൊക്കെ ഉപകാരപ്രദമാണ് 

    Show More Show Less
    22 mins
  • ദ ലോങ്ങവിറ്റി പാരഡോക്സ്- ഹൌ റ്റു ഡൈ യങ്ങ് അറ്റ് എ റൈപ്പ് ഓൾഡ് ഏജ്
    Dec 29 2021

    നന്നായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് നാമൊക്കെ കേട്ടിട്ടുണ്ട്.ദീർഘകാലം ആരോഗ്യത്തോടെയിരിക്കാൻ ഭക്ഷണത്തിൽ ചില നിയന്ത്രണങ്ങളൊക്കെ വരുത്തണമെന്നും നാം കേട്ടിട്ടുണ്ട്. ശരി. വ്യായാമം ചെയ്യുന്നതിൻറെ ഭാഗമായി നിത്യേന 10 കിലോമീറ്ററൊക്കെ ഓടുന്നവരാണോ നിങ്ങൾ.അത്രയ്ക്കങ്ങോട്ട് ശരീരത്തെ ക്ഷീണിപ്പിക്കാൻ വരട്ടെ. രോഗം വരാതിരിക്കാൻ അണ്ടിപ്പരിപ്പും നട്ട്സും ഷെൽ ഫിഷുകളും ചിക്കൻ ലിവറും മദ്യവുമൊക്കെ പൂർണ്ണമായും മാറ്റി നിർത്തി പഴങ്ങൾ കൂടുതലായി കഴിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം. എന്തു കൊണ്ടെന്നല്ലേ. ഇതിനുള്ള ഉത്തരം ഡോ. സ്റ്റീവൻ ഗൻഡ്രി എഴുതിയ ദ ലോങ്ങവിറ്റി പാരഡോക്സ്- ഹൌ റ്റു ഡൈ യങ്ങ് അറ്റ് എ റൈപ്പ് ഓൾഡ് ഏജ്  എന്നപുസ്തകത്തിലുണ്ട്. പേര് സൂചിപ്പിക്കുന്നതു പോലെ വല്ലാതെ പ്രായമാകുമ്പോഴും ചെറുപ്പമായിരിക്കാനുള്ള സൂത്രങ്ങളും ഈ പുസ്തകം പ്രദാനം ചെയ്യുന്നു. ഈ പുസ്തകം എവിടെ കിട്ടുമെന്ന് ചിന്തിച്ച് തല പുകയ്ക്കേണ്ട. ഈ പുസ്തകത്തിൻറെ രത്നച്ചുരുക്കം വെറും 20 മിനുട്ടിൽ നിങ്ങൾക്കായി സ്റ്റോറിയോ പോഡ്കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ 

    Show More Show Less
    23 mins