• Naam ariyatha Kochi - നാം അറിയാത്ത കൊച്ചി

  • By: Storiyoh
  • Podcast

Naam ariyatha Kochi - നാം അറിയാത്ത കൊച്ചി cover art

Naam ariyatha Kochi - നാം അറിയാത്ത കൊച്ചി

By: Storiyoh
  • Summary

  • “കൊച്ചു കൊച്ചൊരു കൊച്ചി - അവൾ അറബിക്കടലിൻറെ റാണി”- സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറയായ കേരളനാട്ടിലേക്ക് ഡച്ച് പോർച്ചുഗീസ്, ചൈനീസ് വ്യാപാരികളെ ആകർഷിക്കുന്നതിൽ ഈ റാണിക്ക് ഒരു പങ്കുണ്ട്. വ്യാപാര സമൂഹവുമായി ഇടപഴകി റാണിയുടെ സൌന്ദര്യ സങ്കൽപ്പങ്ങൾ തന്നെ മാറി മറിഞ്ഞു.വൈദേശിക സംസ്കാരവും കേരളത്തിൻറെ തനതു സംസ്കാരവും കൂടിച്ചേർന്നുള്ള ഒരു സംസ്കാരത്തിൻറെ ഉടമയായിത്തീർന്നു നമ്മുടെ റാണി. എന്നാൽ റാണിയുടെ ആഢ്യത്വത്തിനും, ആഭിജാത്യത്തിനും ഒട്ടുംകോട്ടം വരാതെ ചില രഹസ്യങ്ങൾ അവരുടെ നാട്ടു മനസ്സിൽ ഒളിപ്പിച്ചു വെച്ചു. ഇതുവരെ കേട്ടറിയാത്ത കൊച്ചിയുടെ ആ സ്വന്തം കഥകൾ നമുക്ക് ആസ്വദിക്കാം.വരൂ സ്റ്റോറിയോയുടെ നാമറിയാത്ത കൊച്ചി എന്ന പരമ്പരയിലൂടെ കേൾക്കു.
    Storiyoh Private Limited
    Show More Show Less
Episodes
  • ദർബാർ ഹാൾ
    Dec 28 2021

    കൊച്ചി രാജാവിൻറെ ദർബാർ അഥവാ മന്ത്രിസഭാ ചേർന്നിരുന്ന കെട്ടിടം ഇന്ന് അന്തർദേശീയ ആർട് ഗ്യാലറിയാണ്. ഒരു പൈതൃക കെട്ടിടം സംരക്ഷിക്കപ്പെട്ട കഥയുമാണ്  ദർബാർ ഹാളിൻറേത്. ഈ കഥ കേരളത്തിൻറെ സാംസ്കാരിക രംഗത്ത് ഒരു പുത്തൻ ചുവടുവയ്പിൻറെ കഥയുമാണ്.ദർബാർ ഹാൾ പരിണമിച്ച് ആർട് ഗ്യാലറിയായതിൻ്റെ കഥ പറയുകയാണ് സ്റ്റോറിയോ.  ഒരേനേരം കാലത്തിൻറെയും കലയുടെയും പരിണാമ കഥയാണിത്. രാജഭരണത്തിൽ നിന്ന് ജനാധിപത്യ ഭരണത്തിലേക്ക് പരിണമിക്കപ്പെട്ട കാലം. രാജഭരണകാലത്തിന് സാക്ഷിയായ പൈതൃക കെട്ടിടം  അന്തർദ്ദേശീയ കലാപ്രദർശനമായ കൊച്ചി-മുസ്സിരിസ് ബിനാലെയുടെ പ്രദർശന വേദിയായി മാറിയ പരിണാമം. ചരിത്ര- സാംസ്കാരിക പരിണാമ കഥകളിലേക്ക്. സ്വാഗതം 

    Show More Show Less
    12 mins
  • തൃപ്പൂണിത്തുറ ഹിൽ പാലസ്
    Dec 28 2021

    തൃപ്പൂണിത്തുറ ഹിൽ പാലസ് അതിന്‍റെ വാസ്തുഭംഗിയോടെ തലയെടുത്തു നിന്ന് നമ്മോട്  കഥ പറയുന്നുണ്ടു്. കഥ എന്നാൽ കമ്പോട് കമ്പ് ചേരുന്ന അനേകം കഥകളുടെ ഒരു കഥാവൃക്ഷം. ഹിൽപാലസിൻ്റെ സാന്നിധ്യം ഒരിക്കൽ തൃപ്പൂണിത്തുറയെ രാജനഗരിയാക്കി. രാജനഗരിയുടെ സാംസക്കാരികാവശിഷ്ടങ്ങൾ  തൃപ്പൂണിത്തുറ എന്ന സ്ഥലത്ത് മാത്രമല്ല തൃപ്പൂണിത്തുറക്കാരുടെ ജീവിതവിശേഷങ്ങളിലും കാണാം. കൊച്ചി രാജകുടുംബത്തിൻറെ ആസ്ഥാനമായി  ഹിൽ പാലസ് രൂപപ്പെട്ട കഥ ! ഹിൽ പാലസ് കൊച്ചിയുടെ അധികാര കേന്ദ്രമായി മാറിയ കഥ ! രാജവാഴ്ചയുടെ അവസാനത്തിൽ ഹിൽ പാലസിൽ നിന്ന് രാജകുംടുംബാംഗങ്ങൾ പടിയിറങ്ങിയ കഥ! ഒടുവിൽ ഹിൽ പാലസ് മ്യൂസിയമായി പരിണമിച്ച കഥ ! ആ കഥ നിങ്ങളുമായി പങ്കിടുകയാണ് സ്റ്റോറിയോ.

    Show More Show Less
    12 mins
  • അരിയിട്ടുവാഴ്ച കോവിലകം
    Dec 28 2021

    വാക്ക്  കാലത്തിന്‍റെയും വ്യവസ്ഥയുടെയും സൃഷ്ടിയാണ്. വ്യവസ്ഥ മാറുമ്പോൾ പുതിയ വ്യവസ്ഥയിൽ വാക്ക് പഴക്കമുള്ളതാകുന്നു. ചിലപ്പോൾ വാക്ക് സമകാലിക ജീവിതവുമായി ബന്ധമില്ലാത്തതുമാകുന്നു. അത്തരത്തിലുള്ള ഒരു വാക്കാണ് 'അരിയിട്ടു വാഴ്ച'.  ഇല്ലാതായ ഒരു ആഘോഷത്തെ കുറിക്കുന്ന വാക്കാണിത് . മട്ടാഞ്ചേരിയിലെ 'അരിയിട്ടുവാഴ്ച കോവിലകം' ഇല്ലാതായ ആഘോഷവുമായി ബന്ധപ്പെട്ട് ഇന്നും നിലനിൽക്കുന്ന കെട്ടിടം ആണ്  ! ആ അരിയിട്ടു വാഴ്ച കോവിലകത്തിൻ്റെ കഥ പറയുകയാണ് സ്റ്റോറിയോ  ഈ എപ്പിസോഡില്‍.

    Show More Show Less
    13 mins

What listeners say about Naam ariyatha Kochi - നാം അറിയാത്ത കൊച്ചി

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.