• ദർബാർ ഹാൾ
    Dec 28 2021

    കൊച്ചി രാജാവിൻറെ ദർബാർ അഥവാ മന്ത്രിസഭാ ചേർന്നിരുന്ന കെട്ടിടം ഇന്ന് അന്തർദേശീയ ആർട് ഗ്യാലറിയാണ്. ഒരു പൈതൃക കെട്ടിടം സംരക്ഷിക്കപ്പെട്ട കഥയുമാണ്  ദർബാർ ഹാളിൻറേത്. ഈ കഥ കേരളത്തിൻറെ സാംസ്കാരിക രംഗത്ത് ഒരു പുത്തൻ ചുവടുവയ്പിൻറെ കഥയുമാണ്.ദർബാർ ഹാൾ പരിണമിച്ച് ആർട് ഗ്യാലറിയായതിൻ്റെ കഥ പറയുകയാണ് സ്റ്റോറിയോ.  ഒരേനേരം കാലത്തിൻറെയും കലയുടെയും പരിണാമ കഥയാണിത്. രാജഭരണത്തിൽ നിന്ന് ജനാധിപത്യ ഭരണത്തിലേക്ക് പരിണമിക്കപ്പെട്ട കാലം. രാജഭരണകാലത്തിന് സാക്ഷിയായ പൈതൃക കെട്ടിടം  അന്തർദ്ദേശീയ കലാപ്രദർശനമായ കൊച്ചി-മുസ്സിരിസ് ബിനാലെയുടെ പ്രദർശന വേദിയായി മാറിയ പരിണാമം. ചരിത്ര- സാംസ്കാരിക പരിണാമ കഥകളിലേക്ക്. സ്വാഗതം 

    Show More Show Less
    12 mins
  • തൃപ്പൂണിത്തുറ ഹിൽ പാലസ്
    Dec 28 2021

    തൃപ്പൂണിത്തുറ ഹിൽ പാലസ് അതിന്‍റെ വാസ്തുഭംഗിയോടെ തലയെടുത്തു നിന്ന് നമ്മോട്  കഥ പറയുന്നുണ്ടു്. കഥ എന്നാൽ കമ്പോട് കമ്പ് ചേരുന്ന അനേകം കഥകളുടെ ഒരു കഥാവൃക്ഷം. ഹിൽപാലസിൻ്റെ സാന്നിധ്യം ഒരിക്കൽ തൃപ്പൂണിത്തുറയെ രാജനഗരിയാക്കി. രാജനഗരിയുടെ സാംസക്കാരികാവശിഷ്ടങ്ങൾ  തൃപ്പൂണിത്തുറ എന്ന സ്ഥലത്ത് മാത്രമല്ല തൃപ്പൂണിത്തുറക്കാരുടെ ജീവിതവിശേഷങ്ങളിലും കാണാം. കൊച്ചി രാജകുടുംബത്തിൻറെ ആസ്ഥാനമായി  ഹിൽ പാലസ് രൂപപ്പെട്ട കഥ ! ഹിൽ പാലസ് കൊച്ചിയുടെ അധികാര കേന്ദ്രമായി മാറിയ കഥ ! രാജവാഴ്ചയുടെ അവസാനത്തിൽ ഹിൽ പാലസിൽ നിന്ന് രാജകുംടുംബാംഗങ്ങൾ പടിയിറങ്ങിയ കഥ! ഒടുവിൽ ഹിൽ പാലസ് മ്യൂസിയമായി പരിണമിച്ച കഥ ! ആ കഥ നിങ്ങളുമായി പങ്കിടുകയാണ് സ്റ്റോറിയോ.

    Show More Show Less
    12 mins
  • അരിയിട്ടുവാഴ്ച കോവിലകം
    Dec 28 2021

    വാക്ക്  കാലത്തിന്‍റെയും വ്യവസ്ഥയുടെയും സൃഷ്ടിയാണ്. വ്യവസ്ഥ മാറുമ്പോൾ പുതിയ വ്യവസ്ഥയിൽ വാക്ക് പഴക്കമുള്ളതാകുന്നു. ചിലപ്പോൾ വാക്ക് സമകാലിക ജീവിതവുമായി ബന്ധമില്ലാത്തതുമാകുന്നു. അത്തരത്തിലുള്ള ഒരു വാക്കാണ് 'അരിയിട്ടു വാഴ്ച'.  ഇല്ലാതായ ഒരു ആഘോഷത്തെ കുറിക്കുന്ന വാക്കാണിത് . മട്ടാഞ്ചേരിയിലെ 'അരിയിട്ടുവാഴ്ച കോവിലകം' ഇല്ലാതായ ആഘോഷവുമായി ബന്ധപ്പെട്ട് ഇന്നും നിലനിൽക്കുന്ന കെട്ടിടം ആണ്  ! ആ അരിയിട്ടു വാഴ്ച കോവിലകത്തിൻ്റെ കഥ പറയുകയാണ് സ്റ്റോറിയോ  ഈ എപ്പിസോഡില്‍.

    Show More Show Less
    13 mins
  • ചേരമാൻ പറമ്പു്
    Dec 28 2021

    ഒരുതുണ്ടു് ഭൂമിയിൽ ഒരു ജനതയുടെ പൂർവ്വികത അടയാളപ്പെടുത്തിവച്ചിരിക്കാം. അങ്ങിനെയെങ്കിൽ കൊടുങ്ങല്ലൂരിനടുത്തുള്ള ചേരമാൻ പറമ്പു് എന്ന അഞ്ചു് ഏക്കർ ഭൂമിയിൽ മലയാളികളുടെ പുരാവൃത്തത്തെക്കുറിച്ചുള്ള തെളിവുകളുടെ ഖനി അടങ്ങിയിരിക്കുന്നു. ഒരിക്കൽ നിലനിന്നിരുന്ന പ്രമുഖ തുറമുഖമായിരുന്ന മുസ്സിരിസിലെ രാജാക്കൻമാരായിരുന്ന ചേരൻമാരെയും അവരുടെ കൊട്ടാരമുണ്ടായിരുന്നെന്ന് കരുതുന്ന ചേരമാൻ പറമ്പിനെയും  ചരിത്രകാരന്മാര്‍ എന്നും കൗതുകത്തോടെയാണ്  കാണുന്നത് . ചേരരാജക്കൻമാരുടെ കൊട്ടാരമുണ്ടായിരുന്ന ഇടമായിരുന്നു ചേരമാൻ പറമ്പു് എന്ന ജനകീയ മിത്തിൽ നിന്ന് റിയാലിറ്റിയിലേക്ക് നിങ്ങളെ നയിക്കുന്ന ഒരു കഥ സ്റ്റോറിയോ ഇവിടെ പറയുകയാണ്.
     
     

    Show More Show Less
    13 mins
  • ആലുവാ പാലസ്
    Dec 28 2021

    പൂവും ചിത്രശലഭവും തമ്മിലുള്ള ചേർച്ചയാണ്  ആലുവാപ്പുഴയും  ആലുവാ പാലസും തമ്മിൽ! ആലുവാപ്പുഴ എന്നാൽ പെരിയാർ. കേരളത്തിലെ ഏറ്റവും നീളം കുടിയനദി. ഈ കഥ  ആലുവ പാലസ് എന്ന രാജകാല കെട്ടിടത്തെക്കുറിച്ച് മാത്രമല്ല, ഒരു പുഴയുടെ ദുര്യോഗത്തെക്കുറിച്ചുമാണ്. ആലുവാപ്പുഴ എന്ന പെരിയാറിനെ കണ്ടുകൊണ്ട് ആലുവാപാലസ് നിലകൊള്ളുന്നു. ചരിത്ര സാംസ്ക്കാരികതകളുടെ പെരിയാർകരയിലെ ആലുവാ പാലസിനെക്കുറിച്ചുള്ള കഥ സ്റ്റോറിയോ നിങ്ങൾക്കായി പറയുന്നു.

    Show More Show Less
    12 mins
  • ഇടപ്പള്ളി മഠം
    Dec 28 2021

    ഇടപ്പള്ളിരാജാവു് ബ്രാഹ്മണനായിരുന്നു. ആചാര പ്രകാരം ഈശ്വര കാര്യങ്ങൾ ചെയ്യേണ്ടിയിരുന്ന ബ്രാഹ്മണൻ ഭരിച്ചതിനാൽ ഇടപ്പള്ളി മറ്റു നാട്ടുരാജ്യങ്ങളിൽനിന്ന് വ്യത്യസ്തത പുലർത്തി ചരിത്രത്തിൽ നിലകൊള്ളുന്നു. 

    ഇടപ്പള്ളി മഠത്തിന്‍റെ കഥയിൽ ഇടപ്പള്ളി എന്ന ചെറിയ  നാട്ടു രാജ്യത്തിന്‍റെ ചരിത്ര-സാംസ്കാരികതകളടങ്ങിയിരിക്കുന്നു. എന്നാൽ, ചരിത്രത്തിന്‍റെ സുപ്രധാന സന്ധികളില്‍ നിലപാടുകൾ കൊണ്ടാണ് ഇടപ്പള്ളി  പ്രസക്തി നേടുന്നത്. ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ കൂട്ടപ്പത്തിന്‍റെ സ്വാദോടെ ഇടപ്പള്ളി മoത്തിന്‍റെ കഥ വിളമ്പാനാണ് സ്റ്റോറിയോ ശ്രമിക്കുന്നത് 

    Show More Show Less
    14 mins
  • പാലിയം കൊട്ടാരം
    Dec 28 2021

    പാലിയം ഇല്ലാതെയും പാലിയത്തച്ചൻ ഇല്ലാതെയും കൊച്ചിരാജ്യ ചരിത്രം പൂർണ്ണമാവില്ല. കൊച്ചിയില്‍ പാതി പാലിയം എന്ന പഴമൊഴി മതി പാലിയത്തിന്റെ പെരുമ മനസ്സിലാകാന്‍ .  കൊച്ചിയിലെ മന്ത്രിമാരായിരുന്നു പാലിയത്തച്ചൻമാർ. ശക്തൻമാരായ മന്ത്രിമാർ. പലപ്പോഴും രാജാവിനോളമോ രാജാവിനേക്കാളേറെയോ പ്രബലൻമാർ. ഭൂസ്വത്താൽ സമ്പന്നൻമാർ. സൈന്യത്താൽ ബലവാൻമാർ. പല കൊച്ചിരാജാക്കൻമാരും ഫലത്തിൽ അപ്രസക്തരായിരിക്കുന്ന കൊച്ചിയുടെ ചരിത്രത്തിൽ പാലിയത്തച്ചൻമാർ അവരുടെ ഉശിരൻ പ്രവർത്തനങ്ങളാൽ ആണ്  പ്രസക്തരായിരിക്കുന്നത്. പാലിയത്തച്ചൻമാരുടെ താമസസ്ഥലമായിരുന്ന പാലിയം കൊട്ടാരത്തിന്‍റെ കഥ സ്റ്റോറിയൊ പങ്കുവയ്ക്കുന്നു.

    Show More Show Less
    13 mins
  • കൊടുങ്ങല്ലൂർ കോവിലകം
    Dec 28 2021

    കൊടുങ്ങല്ലൂർ എന്ന സ്ഥലനാമം ഉണർത്തുന്ന ബോധതലങ്ങൾ വിശ്വാസത്തിന്റെതാണ് . ചരിത്രത്തിന്റെതാണ് . സംസ്കാരത്തിൻറെതാണ് .കൊടുങ്ങല്ലൂർ കോവിലകത്തെക്കുറിച്ച്  ചരിത്രത്തിന്റെ  കല്ലിൽ വരികൾ കോറിയിട്ടിരിക്കുന്നു. ആ വരികൾ മായ്ക്കപ്പെടില്ല. ഋതുഭേദങ്ങൾ അതിനെ നശിപ്പിക്കില്ല.  എന്നുകൊണ്ടെന്നാൽ, കൊടുങ്ങല്ലൂർ കോവിലകത്തിന്‍റെ സാംസ്കാരിക ചരിത്രകഥ ചോരകൊണ്ട് എഴുതപ്പെട്ടതല്ല. ജ്ഞാനംകൊണ്ട്  എഴുതപ്പെട്ടതാണ്. എല്ലാ കഥകളും സമ്മേളിക്കുന്നു കൊടുങ്ങല്ലൂർ കോവിലകത്തിന്‍റെ കഥയിൽ. ആ കഥ നിങ്ങൾക്കായി സ്റ്റോറിയോ പറയട്ടെ.

    Show More Show Less
    13 mins