• Aithihyamaala - ഐതിഹ്യമാല

  • By: Storiyoh
  • Podcast

Aithihyamaala - ഐതിഹ്യമാല cover art

Aithihyamaala - ഐതിഹ്യമാല

By: Storiyoh
  • Summary

  • 1885 ൽ കോട്ടയത്ത് കൊട്ടാരത്തിൽ ജനിച്ച വാസുദേവൻ എന്നയാളെ കേരളത്തിനും മലയാളികൾക്കും അറിയില്ല. പക്ഷേ ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയെ അറിയാത്തവരില്ല. മണിപ്രവാളവും ആട്ടക്കഥകളും ഭാഷാ നാടകങ്ങളും തുളളൽപ്പാട്ടും കിളിപ്പാട്ടും വഞ്ചിപ്പാട്ടും ഗദ്യ പ്രബന്ധങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളുമൊക്കെയായി 60 ൽ പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ഐതിഹ്യമാലയെന്ന ഒറ്റകൃതിയുടെ പേരിലാണ് കൊട്ടാരത്തിൽ ശങ്കുണ്ണി ഓർക്കപ്പെടുന്നത്. മലയാളി ഉള്ളിടത്തോളം കാലം ഐതിഹ്യമാലയും കൊട്ടാരത്തിൽ ശങ്കുണ്ണിയും ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും. ഐതിഹ്യങ്ങളും ഇതിഹാസങ്ങളുമില്ലാതെ ഒരു സംസ്കാരവും സാഹിത്യവും പൂർണ്ണതയിലെത്തില്ല. ഭാഷയുടേയും സാഹിത്യത്തിൻറെയും വികാസത്തിൻറെ ആധാരശിലകളുമാണ് ഐതിഹ്യങ്ങളും ഇതിഹാസങ്ങളും. ഈ കഥകളിൽ നിന്നാണ് നമ്മുടെ ഭാവനകൾക്ക് ചിറകുമുളച്ചത്. വിസ്മൃതിയിലാണ്ടു പോകുമായിരുന്ന നിരവധി കഥാപാത്രങ്ങളെ മലയാളിക്ക് നെഞ്ചേറ്റി ലാളിക്കാൻ പാകത്തിൽ വീരപുരുഷൻമാരായി അവതരിപ്പിച്ചതിനു പിന്നിൽ കൊട്ടാരത്തിൽ ശങ്കുണ്ണിയെന്ന എഴുത്തുകാരൻ്റെ ഭാവനയും ആഖ്യാന ശൈലിയും അധ്വാനവുമാണുള്ളത്. അവിടെ അനുഭവവും ഭാവനയും കെട്ടുപിണഞ്ഞ് കിടക്കുന്നത് കാണാം. പറയിപെറ്റ പന്തിരുകുലം, പാഴൂർ പടിപ്പുര, പൂന്താനം, യക്ഷിക്കഥകൾ, ഉപ്പുമാങ്ങഭരണി, മങ്ങാട്ടച്ചൻ, അമ്പലപ്പുഴ മാഹാത്മ്യം, ഗുരുവായൂർ കേശവൻ, പെരുന്തച്ചൻ, നാറാണത്ത് ഭ്രാന്തൻ, കടമറ്റത്ത് കത്തനാർ, വില്വമംഗലം സ്വാമി, കായംകുളം കൊച്ചുണ്ണി ...... അങ്ങിനെ മലയാളികൾ മനസ്സിൽ കൊണ്ടു നടക്കുന്ന എത്രയെത്ര കഥാപാത്രങ്ങളാണ് ഐതിഹ്യമാലയിൽ! ഒരു നൂറ്റാണ്ടിലേറെയായി ഈ കഥകളും കഥാപാത്രങ്ങളും തലമുറകൾ തലമുറകളിലേക്ക് പകർന്നതോടെ ലോകമറിഞ്ഞു. അവയിൽ പലതിലും ആ ഗതകാലത്തിൻ്റെ കൈയൊപ്പുണ്ട്. മിത്തും യാഥാർത്ഥ്യവും കൂടിക്കലരുന്നിടത്ത് ഇത് ചരിത്രമോ ഭാവനയോ എന്ന് സന്ദേഹിക്കുന്ന മുഹൂർത്തങ്ങളുണ്ട്. അതൊക്കെയാണ് ഐതിഹ്യമാലയെ മഹത്തരമാക്കുന്നതും. മലയാളി വായനക്കാരുടെ ഹൃദയം കീഴടക്കിയ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിച്ചവർക്കും ഇതേ വരെ വായിക്കാൻ കഴിയാത്തവർക്കും ഇനി വായിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ആ ഐതിഹ്യകഥകൾ ശബ്ദ രൂപത്തിൽ ...
    Storiyoh Private Limited
    Show More Show Less
Episodes
  • പിലാമന്തോൾ മൂസ്സ്
    Dec 31 2021

    വൈദ്യവി‌ഷയത്തിൽ അതിവിദഗ്ദ്ധന്മാരാണ് പിലാമന്തോൾ മൂസ്സുമാർ. ഒരിക്കൽ മഹാരാജാവ് തിരുമാനസ്സിന് അതികഠിനമായ രോഗം പിടിപെട്ടു. വൈദ്യൻമാർ മാറി മാറി ചികിത്സ നടത്തി. പക്ഷേ ഒരു മാറ്റവും ഉണ്ടായില്ല. അങ്ങനെയിരിക്കെ പിലാമന്തോൾ മൂസ്സുമാരെ കുറിച്ച് അറിയുകയും അവരെ ചെന്ന് കണ്ടു കാര്യം പറയാൻ ആളുകളെ തിരുമനസ്സ് അയക്കുന്നു. എന്നാൽ അവിടെ പതിനാല് വയസ്സ് പ്രായം ഉള്ള ഉണ്ണി മൂസ് മാത്രമേ ഇപ്പോൾ ഉള്ളൂ. വന്നവർ കാര്യം പറയുന്നു. എന്നാൽ ഉണ്ണി മൂസിന് വൈദ്യം വശമില്ലായിരുന്നു. എന്നാലും അവരോട് താൻ വന്നു നോക്കാമെന്നതിൽ പറയുന്നു. പിന്നീട് നടന്നതാണ് ഈ അധ്യായത്തിലുള്ളത് 

    Show More Show Less
    12 mins
  • സ്വാതിതിരുനാൾ തിരുമനസ്സു കൊണ്ട്
    Dec 31 2021

    ധാർമ്മികനും ദാനശീലനും അനേകം പേർക്ക് ജീവിതം കരു പിടിപ്പിച്ച മഹാരാജാവാണ് സ്വാതിതിരുനാൾ. സംഗീതസാഹിത്യങ്ങളെ വളരെയധികം സ്നേഹിക്കുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ശൂരനും ധീരനും കുശാഗ്രബുദ്ധിയും ഇടകലർന്ന അദ്ദേഹത്തെ  ഗർഭശ്രീമാൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ഗുണവാനും അമാനു‌ഷപ്രഭാവനുമായിരുന്ന സ്വാതിതിരുനാൾ തിരുമനസ്സിനെ കുറിച്ചു നിങ്ങൾ അറിയാത്ത ചിലതാണ് ഇവിടെ വിവരിക്കുന്നത് 

    Show More Show Less
    23 mins
  • കോന്നിയിൽ കൊച്ചയ്യപ്പൻ
    Dec 31 2021

    മനു‌ഷ്യ ബാലനെപ്പോലെ മനസ്സുള്ള ഒരു ആന. കേട്ടിട്ട് കൗതുകം തോന്നുന്നുവല്ലേ. എന്നാൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നു. അവനാണ് കൊച്ചയ്യപ്പൻ. വളരെ സൗമ്യനുംസ്നേഹവും വാത്സല്യവുമായിരുന്നു കൊച്ചയ്യപ്പന്. അവനെ ആരെങ്കിലും ഉറക്കെ "കൊച്ചയപ്പാ!" എന്നു വിളിച്ചാൽ  അവിടെ ഓടിയെത്തും. അമ്മമാർക്ക് കുട്ടികളെ അവന്റെ അടുത്താക്കി പോകുന്നതിൽ പൂർണ്ണ വിശ്വാസമായിരുന്നു. മിതപ്രാണിയായ അവന്റെ ജീവിതമാണ് ഈ അധ്യായത്തിൽ വ്യക്തമാക്കുന്നത്. 

    Show More Show Less
    29 mins

What listeners say about Aithihyamaala - ഐതിഹ്യമാല

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.