• പിലാമന്തോൾ മൂസ്സ്
    Dec 31 2021

    വൈദ്യവി‌ഷയത്തിൽ അതിവിദഗ്ദ്ധന്മാരാണ് പിലാമന്തോൾ മൂസ്സുമാർ. ഒരിക്കൽ മഹാരാജാവ് തിരുമാനസ്സിന് അതികഠിനമായ രോഗം പിടിപെട്ടു. വൈദ്യൻമാർ മാറി മാറി ചികിത്സ നടത്തി. പക്ഷേ ഒരു മാറ്റവും ഉണ്ടായില്ല. അങ്ങനെയിരിക്കെ പിലാമന്തോൾ മൂസ്സുമാരെ കുറിച്ച് അറിയുകയും അവരെ ചെന്ന് കണ്ടു കാര്യം പറയാൻ ആളുകളെ തിരുമനസ്സ് അയക്കുന്നു. എന്നാൽ അവിടെ പതിനാല് വയസ്സ് പ്രായം ഉള്ള ഉണ്ണി മൂസ് മാത്രമേ ഇപ്പോൾ ഉള്ളൂ. വന്നവർ കാര്യം പറയുന്നു. എന്നാൽ ഉണ്ണി മൂസിന് വൈദ്യം വശമില്ലായിരുന്നു. എന്നാലും അവരോട് താൻ വന്നു നോക്കാമെന്നതിൽ പറയുന്നു. പിന്നീട് നടന്നതാണ് ഈ അധ്യായത്തിലുള്ളത് 

    Show More Show Less
    12 mins
  • സ്വാതിതിരുനാൾ തിരുമനസ്സു കൊണ്ട്
    Dec 31 2021

    ധാർമ്മികനും ദാനശീലനും അനേകം പേർക്ക് ജീവിതം കരു പിടിപ്പിച്ച മഹാരാജാവാണ് സ്വാതിതിരുനാൾ. സംഗീതസാഹിത്യങ്ങളെ വളരെയധികം സ്നേഹിക്കുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ശൂരനും ധീരനും കുശാഗ്രബുദ്ധിയും ഇടകലർന്ന അദ്ദേഹത്തെ  ഗർഭശ്രീമാൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ഗുണവാനും അമാനു‌ഷപ്രഭാവനുമായിരുന്ന സ്വാതിതിരുനാൾ തിരുമനസ്സിനെ കുറിച്ചു നിങ്ങൾ അറിയാത്ത ചിലതാണ് ഇവിടെ വിവരിക്കുന്നത് 

    Show More Show Less
    23 mins
  • കോന്നിയിൽ കൊച്ചയ്യപ്പൻ
    Dec 31 2021

    മനു‌ഷ്യ ബാലനെപ്പോലെ മനസ്സുള്ള ഒരു ആന. കേട്ടിട്ട് കൗതുകം തോന്നുന്നുവല്ലേ. എന്നാൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നു. അവനാണ് കൊച്ചയ്യപ്പൻ. വളരെ സൗമ്യനുംസ്നേഹവും വാത്സല്യവുമായിരുന്നു കൊച്ചയ്യപ്പന്. അവനെ ആരെങ്കിലും ഉറക്കെ "കൊച്ചയപ്പാ!" എന്നു വിളിച്ചാൽ  അവിടെ ഓടിയെത്തും. അമ്മമാർക്ക് കുട്ടികളെ അവന്റെ അടുത്താക്കി പോകുന്നതിൽ പൂർണ്ണ വിശ്വാസമായിരുന്നു. മിതപ്രാണിയായ അവന്റെ ജീവിതമാണ് ഈ അധ്യായത്തിൽ വ്യക്തമാക്കുന്നത്. 

    Show More Show Less
    29 mins
  • ഊരകത്ത് അമ്മതിരുവടി
    Dec 31 2021

    എല്ലാ അമ്പലങ്ങളിലും ഓലകുട കാണാറുണ്ട്. അതിന്റെ പിന്നിലെ കഥകൾ നമ്മൾ അങ്ങനെ ചിന്തിക്കാറുമില്ല. ഊരകത്ത് അമ്മതിരുവടി ക്ഷേത്രത്തിലും ഓലകുട പതിവാണ്. മൂന്നുനേരവും ശീവേലിക്ക് അവിടെ ഇപ്പോഴും ഓലക്കൂടതന്നെയാണ് പിടിക്കാറുണ്ട്. നമ്മുടെ അമ്പലങ്ങളിൽ പൂരത്തിനും  പുറത്തേക്കെഴുന്നള്ളിക്കുന്ന ദിവസങ്ങളിലും ആനപ്പുറത്തു പിടിക്കുന്നതിനും പട്ടുകുട ഉണ്ടാവാറുണ്ട്.  അത് ഉണ്ടാക്കുന്നത് ഉള്ളിൽ ഓലക്കുടക്കുടി ചേർത്താണ്. അതിന്റെ പിന്നിലെ രകരമായ കഥ കേൾക്കാം 

    Show More Show Less
    26 mins
  • ആറന്മുളമാഹാത്മ്യം
    Dec 31 2021

    തിരുവിതാംകൂറിലാണ് ആറന്മുളക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെത്തെ പ്രതിഷ്ഠ പാർത്ഥസാരഥിയാണ്. കുട്ടികളോട് വളരെ സ്നേഹവും അവരെ കുറിച്ച് പ്രതിപത്തിയും പാർത്ഥസാരഥിയായ ശ്രീകൃഷ്‌ണന് ഉണ്ടായിരുന്നു. കുട്ടികൾക്ക് വേണ്ടിയാണ് അവിടെ ആറന്മുളയൂട്ട് നടത്തുന്നത്. കുട്ടികളുടെ കുരുത്തകേടിന് പോലും വഴക്ക് പറയാൻ ആളുകൾ ഭയന്നു തുടങ്ങി. ദൈവകോപം ഉണ്ടാകും എന്ന വിശ്വാസം നില നിന്നിരുന്നു. മാത്രമല്ല , ക്ഷേത്രക്കടവിലെ മീനുകളെ പോലും വല വീശി പിടിക്കാൻ ആരും ധൈര്യപെടാറില്ലാ. ജാതിമതഭേദം കൂടാതെ നാനാ വിഭവങ്ങളോടുകൂടി ഭക്ഷണം കൊടുക്കുകയെന്നത് ആറന്മുളക്ഷേത്രത്തിന്റെ മറ്റൊരു മാഹാത്മ്യമാണ്. അത് പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് ആറന്മുള വള്ളം കളി.

    ഇതിനെ കുറിച്ചെല്ലാമാണ് ഈ അധ്യായത്തിൽ പറയുന്നത് 

    Show More Show Less
    28 mins
  • ചില ഈശ്വരന്മാരുടെ പിണക്കം
    Dec 31 2021

    നമ്മൾ മനുഷ്യന്മാർ പിണങ്ങി നടക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഈശ്വരന്മാർ പരസ്പരം പിണങ്ങിയിരുന്നു എന്ന് പറഞ്ഞാൽ നമ്മുക്ക് കൗതുകമായി തോന്നാം. പക്ഷേ അങ്ങനെ സംഭവിച്ചിരുന്നുവെന്നാണ് ഐത്യഹ്യങ്ങൾ പറയുന്നത്. അവർ പരസ്പരം ചെറിയ രീതിയിൽ പോരെടുക്കാറുണ്ട്. ഈ പിണക്കം  ദൈവങ്ങൾ കൂടിയിരിക്കുന്ന ദേശക്കാരെയും ബാധിക്കാറുണ്ട്. ഈ അധ്യായത്തിൽ പറയുന്നത് ഈ പിണക്ക കഥയാണ്. ഇതെല്ലം ശരിക്കും നടന്നതാണോ അതോ മനുഷ്യരുടെ സങ്കൽപ്പത്തിൽ ഉള്ളതാണോ എന്ന് കേട്ടറിയാം 

    Show More Show Less
    7 mins
  • കൊടുങ്ങല്ലൂർ വസൂരിമാല
    Dec 31 2021

    ഒരു കാലത്തു ജനങ്ങളെ ഭീതിയിൽ ആക്കിയ രോഗമാണ് വസൂരി. ഈ അസുഖത്തിന് പിന്നിൽ ഒരു കഥയുണ്ട്. ദാരുകൻ എന്നൊരസുരനെ കുറിച്ചു എല്ലാവരും കേട്ടിരിക്കുമല്ലോ..? ദാരുകനെ

    ആദിപരാശക്തി ഭദ്രകാളിയുടെ രൂപത്തിൽ അവതരിക്കുകയും വധിക്കുകയും ചെയ്തതും കേട്ടു കാണും. ദാരുകനെ വധിക്കുന്നതിന് മുൻപ് ദാരുകന്റെ ഭാര്യയായ മനോദരി കൈലാസനാഥന്റെ വസതിയിൽ ചെന്ന് കഠിനമായ തപസ്സുതുടങ്ങി. എന്നാൽ ശ്രീപരമേശ്വരൻ അവരുടെ മുന്നിൽ ചെല്ലുകയുണ്ടായില്ല.

    എന്നാൽ ശ്രീപാർവ്വതിയുടെ നിർദ്ദേശപ്രകാരം പരമേശ്വരൻ മനോദരിയിൽ പ്രസാദിച്ചു കൊണ്ട് വരം കൊടുക്കുന്നു. ആ വരം എന്താണെന്നും ആ വരം കൊണ്ട്  വസൂരി എങ്ങനെയുണ്ടായി എന്നും ഇതിലൂടെ അറിയാം 

    Show More Show Less
    8 mins
  • പാക്കിൽ ശാസ്താവ്
    Dec 31 2021

    കേരളത്തിന്റെ രക്ഷയ്ക്കായിട്ടാണ് പരശുരാമൻ പല സ്ഥലങ്ങളിലും ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നുള്ളത്.

    എന്നാൽ ഒരിടത്തു മാത്രം പരശുരാമൻ അല്ലാ ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത് എന്ന് പറയുന്നു. പകരം പാക്കനാർ ആണ് ആ കർമ്മം നിർവഹിച്ചത് എന്നും പറയപ്പെടുന്നു. എന്നാൽ ഇവർ ഒരുമിച്ചുണ്ടയിരുന്നുവെന്നും ഐത്യഹ്യമുണ്ട്. ഇതിന്‌ പിന്നിൽ രസകരമായ ഒരു കഥയുണ്ട്. പാക്കിൽ ശാസ്താവിന്റെ മാഹാത്മ്യങ്ങൾ പറയുകയാണെങ്കിൽ വളരെയുണ്ട്. അവയിൽ ചിലത് നമ്മുക്ക് ഗ്രഹിക്കാം 

    Show More Show Less
    10 mins