യൂറോപ്പിലെ എല്ലാ പൗരൻമാരും പ്രതീക്ഷ വെക്കുന്നത് തങ്ങളുടെ മൃതദേഹങ്ങൾ ശവസംസ്ക്കാരത്തിനായി കൊണ്ട്പോകും എന്നാണ്. കാരണം കുഴിയിലേക്ക് വലിചെറിയുക എന്ന വസ്തുത ഏവർക്കും നിശ്ചയമുള്ളതായിരുന്നു.ശവങ്ങളാൽ കുഴികൾ നിറയുമ്പോൾ മണ്ണ് അതിന് മേലെ ഇട്ട് അതിന് പുറമേ വീണ്ടും ശവങ്ങൾ കൊണ്ട് ഇടുന്നു. 1346 -53 വർഷങ്ങൾക്ക് ഇടയിൽ യൂറോപ്പിലുടനീളം നടന്നു പോന്നിരുന്ന അവസ്ഥയായിരുന്നു ഇത് . ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന യൂറോപ്പിന്നെ ഇരുട്ടിൽ ആക്കിയ ഒരു ദുരന്തം. ബ്യൂബോണിക് പ്ലേഗ് എന്നറിയപ്പെടുന്ന ഒരു പകർച്ചവ്യാധിയായിരുന്നു ബ്ലാക്ക് ഡെത്ത്. യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ് ഇത്. എലികൾക്കിടയിലാണ് ഇവ ധാരാളമായി കാണുന്നത്.റാറ്റ് ഫ്ലൈസ് അഥവാ എലികളിൽ കണ്ടുവരുന്ന ഒരു തരം ചെള്ള് ആണ് ഇത് ഒരു പകർച്ചവ്യാധി ആക്കി മാറ്റുന്നത് . ഹൗസ് റാറ്റ് അല്ലെങ്കിൽ ഷിപ് റാറ്റ് എന്നറിയപ്പെടുന്ന മനുഷ്യവാസ സ്ഥലത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന എലികൾക്കിടയിൽ ആണ് പ്ലേഗ് ഉണ്ടാകുന്നത്. ഏകദേശം 10 മുതൽ പതിനാല് ദിവസത്തിനുള്ളിൽ തന്നെ പകർച്ചവ്യാധി പിടിപെട്ട എലികൾ മരിക്കും. അങ്ങനെ എലികളുടെ കോളനി മുഴുവൻ ചത്തൊടുങ്ങുമ്പോഴേക്കും പകർച്ചവ്യാധികൾ മനുഷ്യരിലേക്ക് കൂടിയേറും. കടിയേറ്റ സ്ഥലത്ത് നിന്ന്, പകർച്ചവ്യാധി ഒരു ലിംഫ് നോഡിലേക്ക് ഒഴുകുന്നു, അത് തൽഫലമായി വീർക്കുകയും വേദനാജനകമായി തീരുകയും ചെയ്യുന്നു.മിക്കപ്പോഴും ഞരമ്പിലോ തുടയിലോ കക്ഷത്തിലോ കഴുത്തിലോ ഒക്കെ ഒരു കുമിള പോലെ വരുന്നതിനാലാണ് ബ്യൂബോണിക് പ്ലേഗ് എന്ന പേര് ലഭിച്ചത്.രോഗബാധിതരായ 80 ശതമാനം കേസുകളിലും, ഇരകൾ മരിക്കുകയായിരുന്നു. .ഈ വ്യാപന രീതിയെ 'സ്പ്രെഡ് ബൈ ലീപ്സ്' അല്ലെങ്കിൽ 'മെറ്റാസ്റ്റാറ്റിക് സ്പ്രെഡ്' എന്ന് വിളിക്കുന്നു. അങ്ങനെ, താമസിയാതെ മറ്റ് നഗര-ഗ്രാമീണ കേന്ദ്രങ്ങളിൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടു, അവിടെ നിന്ന് സമാനമായ കുതിച്ചുചാട്ട പ്രക്രിയയിലൂടെ രോഗം ചുറ്റുമുള്ള ജില്ലകളിലെ ഗ്രാമങ്ങളിലേക്കും ടൗൺഷിപ്പുകളിലേക്കും വ്യാപിച്ചു.ഒരു പകർച്ചവ്യാധിയായി മാറുന്നതിന്, ഈ രോഗം പ്രദേശത്തെ മറ്റ് എലികളുടെ കോളനികളിലേക്ക് വ്യാപിക്കുകയും അതേ രീതിയിൽ മനുഷ്യനിവാസികളിലേക്ക് പകരുകയും വേണം. ആളുകൾക്കിടയിൽ ...