കേരള സമൂഹത്തിൽ എന്ന പോലെ മലയാള സിനിമയിലും ഏവർക്കും പ്രിയങ്കരം ആയ ഇമേജ് ആണ് ഒരു കുടുംബത്തിന്റെ ഭാരം ചുമക്കുന്ന ഗൃഹനാഥന്റേത്. 'രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന കുടുംബനാഥൻ' ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്ര സങ്കൽപം ആണ്. കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ മേൽ എല്ലാം അധികാരമുള്ള, വീട്ടിൽ നടക്കുന്ന ഓരോ ചെറിയ കാര്യത്തിലും അഭിപ്രായവും തീരുമാനവും പറയുന്ന, എന്തിന്, ഒരു കല്യാണത്തിന് ക്ഷണം ലഭിച്ചാൽ വരെ വീട്ടിൽ നിന്ന് ആരെല്ലാം അതിൽ പങ്കെടുക്കണം എന്ന് നിശ്ചയിക്കുന്ന ഗൃഹനാഥൻ ഒരു വീടിന്റെ മുഴുവൻ തണൽ ആയാണ് സ്ക്രീനിലും ജീവിതത്തിലും ചിത്രീകരിക്കപ്പെടുന്നത്.വീട്ടിലെ അംഗങ്ങൾ ഓരോരുത്തരും സാമ്പത്തികമായും അത് മൂലം മാനസികമായും ഈ ഗൃഹനാഥനെ ആശ്രയിക്കുന്നു. ഈ ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ ഉള്ള വിള്ളൽ വീണാൽ അയാളുടെ മനസ്സ് പോലും പതറിപോകുന്ന അവസ്ഥയും വരുന്നു. ഈ കഥാതന്തു അടിസ്ഥാനം ആക്കി എത്രയെത്ര സിനിമകൾ ആണ് മലയാളത്തിൽ പിറന്നിരിക്കുന്നത്!! മമ്മൂട്ടി നായകൻ ആയ കൊച്ചിൻ ഹനീഫ ചിത്രം വാത്സല്യം, ജയറാം നായകൻ ആയ 'സ്നേഹം,' മമ്മൂട്ടി ചിത്രം തന്നെയായ കളിയൂഞ്ഞാൽ.. അങ്ങനെ ഗൃഹനാഥന്റെ മനോവിഷമങ്ങൾ ഒപ്പിയെടുത്ത ഹിറ്റ് സിനിമകൾ നിരവധിയാണ്. ഈ മൂന്ന് സിനിമകൾ അപഗ്രഥിച്ചു കൊണ്ട് തന്നെ, കേരള സമൂഹത്തിലെ 'ഗൃഹനാഥൻ' എന്ന സെക്സിസ്റ്റ് വികല സങ്കൽപം പരിശോധിക്കുകയാണ് ഇനി.മേലേടത്ത് രാഘവൻ നായർ എന്ന അറുബോറൻ വല്യേട്ടൻകൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിച്ച 'വാത്സല്യം' മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളിൽ ഒന്നായാണ് ഇന്നും പ്രകീർത്തിക്കപ്പെടുന്നത്. ഹിറ്റ് മേക്കർ ലോഹിതദാസ് തിരക്കഥ രചിച്ച ഈ ചിത്രം, മേലേടത്ത് തറവാടിനെയും അവിടം അടക്കി ഭരിക്കുന്ന ഏകാധിപതി ആയ രാഘവൻ നായരെയും ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. രാഘവൻ നായരുടെ ഭരണത്തിൽ പ്രജകൾ എല്ലാം പഞ്ചപുച്ഛം അടക്കി കഴിയുന്ന, 'അത്യന്തം സമാധാന പൂർണമായ' ഒരു വീട്.അവിടെ ആര് ആരെ പ്രണയിക്കണം, വിവാഹം ചെയ്യണം, എന്ന് തുടങ്ങി എപ്പോൾ നാമം ജപിക്കണം, പഠിക്കണം എന്നുവരെ രാഘവൻ നായർ തീരുമാനിക്കും. അയാളുടെ തീരുമാനങ്ങളെ എതിർക്കുന്ന കുടുംബാംഗങ്ങളെ ഇമോഷണൽ ബ്ലാക്ക്‌മെയിലിങ്, കണ്ണീർ നാടകം, ...